മദ്യപിച്ചു വണ്ടി ഓടിച്ചു :നടൻ ഗണപതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
കളമശ്ശേരി പോലീസ് ആണ് ഗണപതിയെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ചു അമിത വേഗത്തിൽ വണ്ടി ഓടിച്ചതിനും പോലീസ് നിയമങ്ങൾ പാലിക്കാത്തതിലും നടൻ ഗണപതിക്കെതിരെ കേസ് എടുത്ത് കളമശ്ശേരി പോലീസ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ആലുവയിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിലെ പട്രോളിങ് സംഘം തടയുകയായിരുന്നു. പോലീസ് പരിശോധനയിൽ ഗണപതി മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് വെക്തമായി. മദ്യപിച്ചു അലഷ്യമായി വണ്ടി ഓടിച്ചതിനാണ് കസ്റ്റഡിയിൽ എടുത്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
എന്നാൽ കസ്റ്റഡിയിലെടുത്ത വാർത്തകൾ വന്നതിനു പിന്നാലെ നടനെതിരെ ട്രോളുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. 'ദൈവത്തിന്റെ പേര് വെച്ച് ഇത്തരമൊരു പ്രവർത്തി ചെയ്തല്ലോ' എന്ന തരത്തിലുള്ള കമെന്റുകൾ വാർത്തകൾക്ക് ലഭിക്കുന്നുണ്ട്.
മഞ്ഞുമേൽ ബോയ്സ്, മന്ദാകിനി എന്നിവയായിരുന്നു ഗണപതിയുടെ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ.