'എൽ ക്ലസ്സിക്കോ' : ഷെയ്ൻ നിഗത്തിന്റെ പുതിയ ചിത്രത്തിൻറെ ടൈറ്റിൽ റിലീസ് ചെയ്തു

Update: 2025-02-09 06:05 GMT

നവാഗതനായ റോഷ് റഷീദിന്റെ സംവിധാനത്തിൽ ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘എല്‍ ക്ലാസിക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയിന്‍ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളുൾപ്പടെ ചിത്രത്തിൻറെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി പങ്കു വച്ചിട്ടുണ്ട്.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദും അനുപമ പരമേശ്വരനും ഷെയിന്‍ നിഗത്തിനോടൊപ്പം എല്‍ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അമീര്‍ സുഹൈലും രോഹിത് റെജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് എൽ ക്ലാസിക്കോയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്. 

Tags:    

Similar News