വിടാതെ പിന്തുടർന്നു ; ഒടുവിൽ ആരാധകന്റെ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ട് ഉണ്ണിമുകുന്ദൻ
സെലിബ്രെറ്റിസിന്റെ വലിയൊരു പ്രെശ്നം തന്നെയാണ് സ്വകാര്യത. അവർ എവിടെ പോയാലും ക്യാമറ കണ്ണുകൾ ചുറ്റും ഉണ്ടാകും.സെലെബ്രറ്റിസ് നടക്കുന്നതും ചെയ്യുന്നതും ഒകെ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ കൂടുതൽ വൈറൽ ആകുന്നത്. ഇത്തരം പ്രേശ്നങ്ങൾക്ക് പലപ്പോഴും താരങ്ങൾ പ്രതികരിക്കുന്നതും വൈറൽ വിഷയങ്ങൾ തന്നെയാണ്. ഇപ്പോൾ നടൻ ഉണ്ണി മുകുന്ദൻ ഇത്തരമൊരു അവസ്ഥയിൽ പ്രതികരിച്ചത് വളരെ രസകരമായി മാറിയിരിക്കുകയാണ്. ഗെറ്റ്-സെറ്റ് ബേബി പ്രൊമോഷനുകൾക്കിടെ ഒരു മൾട്ടിപ്ലക്‌സിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. ഒരു ആരാധകൻ ഉണ്ണി മുകുന്ദനെ വളരെ അടുത്ത് ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണി അയാളുടെ ഇടുകയായിരുന്നു. സംഭവത്തിൻ്റെ രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
മാർക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ വലിയ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. പുതിയ ചിത്രമായ ഗെറ്റ്-സെറ്റ് ബേബിയും കാഴ്ചക്കാരിൽ നിന്ന് നല്ല പ്രതികരണങ്ങൾ നേടുന്നു.ചിത്രത്തിന്റെ പ്രമോഷൻ്റെ ഭാഗമായി, ആരാധകരുമായി സംവദിക്കാൻ ആണ് കൊച്ചിയിലെ മൾട്ടിപ്ലക്‌സ് തിയേറ്ററിൽ താരം എത്തിയത്. എന്നാൽ ഒരു ആരാധകൻ തന്നെ പിന്തുടർന്ന് വളരെ അടുത്തെത്തി വീഡിയോ ചിത്രീകരിച്ചത് ഉണ്ണിയെ പ്രകോപിതനാക്കി. ശേഷമാണ് ആരാധകൻ്റെ ഫോൺ തട്ടിയെടുത്തു തന്റെ പോക്കറ്റിൽ ഇട്ടത് . എന്നാൽ താമസിയാതെ ആരാധകന് ഫോൺ താരം മടക്കി നല്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ, ആരാധകർ അവരുടെ പ്രതികരണങ്ങളുമായി എത്തി.
എല്ലാവർക്കും അവരുടേതായ അതിരുകൾ ഉണ്ട്, അത് മറികടക്കാൻ പാടില്ല എന്ന കമെന്റാണ് വീഡിയോയ്ക്ക് അധികവും ലഭിക്കുന്നത്. എന്നാൽ, ചിലർ ഉണ്ണി മുകുന്ദൻ തൻ്റെ ആരാധകനോട് അപമര്യാദയായി പെരുമാറിയതിനെ വിമർശിക്കുകയും.