താനായിരുന്നില്ല പൊൻമാനിലെ അജേഷ് ആകേണ്ടിയിരുന്നത് , ആ നടൻ വേണ്ടായെന്നു വെച്ച വേഷം :ബേസിൽ ജോസഫ്
മലയാള സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി ഉയർന്നുവന്നിരിക്കുകയാണ് ഹിറ്റ് സംവിധായകൻ കൂടെയായ ബേസിൽ ജോസഫ്. കഴിഞ്ഞ വർഷം ബേസിലിന്റേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റ് ആയിരുന്നു. അതിലെല്ലാം തന്നെ വ്യത്യസ്ത കഥാപാത്രങ്ങൾ ആയിരുന്നു താരം കൈകാര്യം ചെയ്തത്. ഈ വർഷം തുടങ്ങിയപ്പോൾ ആദ്യം റിലീസായ ബേസിൽ ചിത്രം .
പ്രാവിൻകൂട് ഷാപ്പ് ആയിരുന്നു. ചിത്രം ആവറേജ് അഭിപ്രയങ്ങൾ ആണ് നേടിയത്.
എന്നാൽ അടുത്തിടെ തിയേറ്ററിൽ റിലീസ് ചെയ്ത പൊൻമാൻ വലിയ ഹിറ്റായി മാറി. ചിത്രത്തിലെ ബേസിൽ അവതരിപ്പിച്ച പി പി അജേഷ് എന്ന കഥാപാത്രം മികച്ചതായി താരം അവതരിപ്പിച്ചു. എന്നാൽ ചിത്രത്തിൽ താനായിരുന്നില്ല ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്.
ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ചു ചെറുപ്പക്കാർ' എന്ന കഥയെ അടിസ്ഥാനമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ നിർമ്മാതാക്കൾ കഥാപാത്രത്തിനായി തന്നെ ആദ്യം സമീപിച്ചിട്ടില്ലെന്ന് ബേസിൽ വെളിപ്പെടുത്തി. അതിനായി ആദ്യം സമീപിച്ചത് ഫഹദ് ഫാസിലിനെയാണ്. എന്നാൽ ഫഹദ് ഫാസിലിന്റെ ഡേറ്റിന്റെ പ്രെശ്നം മൂലം താരം പിന്മാറുകയും ബേസിലിനെ തിരഞ്ഞെടുക്കുകയും ആയിരുന്നു.
“ആദ്യം ഫഹദ് ഫാസിലിനായി അവർ പ്ലാൻ ചെയ്യുകയായിരുന്നു. പിന്നെ ഫഹദിന് ചില ഡേറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അത് പിന്നീട് എനിക്ക് വന്നു. അതിനാൽ, ഇത്രയും മികച്ച നടനായി ആദ്യം പ്ലാൻ ചെയ്ത ഒരു വേഷം ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു''.
ഫഹദ് ചെയ്തിരുന്നെങ്കിൽ ഇതിലും മികച്ചതാക്കാൻ കഴിയുമായിരുനെന്നും ബേസിൽ പറയുന്നു.
“അദ്ദേഹം ഈ കഥാപത്രം ചെയ്യുമായിരുന്നെങ്കിൽ വളരെ വ്യത്യസ്തമായ ഒരു പതിപ്പ് ചെയ്യുമായിരുന്നു. ഓരോ അഭിനേതാക്കളും വ്യത്യസ്തമായ രീതിയിൽ, അവരവരുടെ ശൈലിയിൽ കഥാപാത്രങ്ങൾ ചെയ്യുന്നു ''.ബേസിൽ പറയുന്നു.പൊൻ മാൻ മാത്രമല്ല , മറ്റു ചിത്രങ്ങളിലും താൻ ആയിരുന്നില്ല നിർമ്മാതാക്കളുടെ ആദ്യ താൽപര്യമെന്നും ബേസിൽ ജോസഫ് കൂട്ടിച്ചേർത്തു.
ബേസിൽ ജോസഫ്, സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു ഡാർക്ക് കോമഡി ജേർണർ ആയിരുന്നു.