ചരിത്രമായി ‘മാർക്കോ’ , മലയാളത്തിലെ ഒരു എ സർഫിക്കറ്റ് ചിത്രം 100 കോടി ക്ലബ്ബിൽ

മാളികപ്പുറത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഉണ്ണിമുകുന്ദന്റെ രണ്ടാമത്തെ ചിത്രമാണിത്;

Update: 2025-01-06 06:24 GMT

ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ലോകമെമ്പാടും 100 കോടി കടക്കുന്ന ആദ്യ എ-റേറ്റഡ് മലയാള ചിത്രമായി മാർക്കോ മാറി. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും മാർക്കോ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ കൂടാതെ ,ജഗദീഷ്, സിദ്ധിഖ് , കബീർ ദുഹാൻ സിംഗ് , ഇഷാൻ ഷൗലത്ത്, അഭിമന്യു എസ് തിലകൻ,യുക്തി തരീജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെ തന്നെ മോസ്റ്റ് വയലന്റ് ചിത്രമായി എത്തിയ മാർക്കോയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. റിലീസ് ചെയ്ത് 17 ദിവസം പിന്നിടുമ്പോൾ ആണ് മാർക്കോ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത് . മര്രകോയുടെ ഹിന്ദി പതിപ്പിന് ബോളിവുഡിൽ വലിയ പ്രശംസയാണ് നേടുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ ഇടയിൽ മാർക്കോയുടെ ഷോകൾ കൂട്ടുന്ന സാഹചര്യമാണ് നോർത്ത് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ആദ്യമാണ് ഒരു മലയാള സിനിമയ്ക്ക് എത്രത്തോളമുള്ള സ്വീകാര്യത ബോളിവുഡ് ബോക്സ്ഓഫീസിൽ നേടാൻ കഴിയുന്നത്. ഇതുകൂടാതെ സൗത്ത് കൊറിയയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ഒരുപാട് വയലൻസ് ഉള്ളതുകൊണ്ട് തന്നെ സെൻസർ ബോർഡ് ചിത്രത്തിലെ അത്തരത്തിലുള്ള രംഗങ്ങൾ ചിലത് ഒഴിവാക്കിയിരുന്നു. അതിനു ശേഷമാണ് എ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രത്തിലെ പല സീനുകളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും വൻ തോതിൽ ഹിറ്റ് ആയിരുന്നു. കെ ജി എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂർ ആണ് മാർക്കോയുടെ സംഗീതം ഒരിക്കിയിരിക്കുന്നത് .ക്യൂബ്സ് എൻഎന്റെർറ്റൈന്മെന്റ്‌സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമ്മാണം. 2019-ൽ പുറത്തിറങ്ങിയ മിഖായേലിൻ്റെ ഒരു പ്രെക്യുൽ ആണ് മാർക്കോ.

ഇതോടു കൂടി, മാളികപ്പുറത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഉണ്ണിമുകുന്ദന്റെ രണ്ടാമത്തെ ചിത്രമാണിത്. തികച്ചും വ്യത്യസ്‌തമായ രണ്ട് വിഭാഗങ്ങൾ, ഒരു ഭക്തി നിറഞ്ഞ ഫീൽ ഗുഡ് ചിത്രവും, ഒരു ആക്ഷൻ ത്രില്ലറും ഉപയോഗിച്ച്, ഉണ്ണി മുകുന്ദൻ മലയാള ചലച്ചിത്ര വ്യവസായത്തിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. 

Tags:    

Similar News