ഹൃതിക് റോഷനും സുസെയ്നും വേർപിരിയാൻ കാരണം തെറ്റുധാരണ : രാകേഷ് റോഷൻ

Update: 2025-01-31 13:00 GMT

2000ൽ കഹോ നാ പ്യാർ ഹേ പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സൂപ്പർസ്റ്റാറായി മാറിയ താരമാണ് ഹൃത്വിക് റോഷൻ. അന്നത്തെ ന്യൂ മില്ലേനിയം കാലഘട്ടത്തിലെ നായകനായിരുന്നു ഹൃതിക് റോഷൻ. രാജ്യത്തെ എല്ലാ പെൺകുട്ടികളുടെയും ഇഷ്ട താരമായ ഗ്രീക്ക് ഗോഡ് എന്ന് അറിയപ്പെടുന്ന ഹൃതിക് റോഷൻ മാറിയിരുന്നു. എന്നാൽ 2000ൽ തന്നെ സുസെയ്ൻ ഖാൻ എന്ന ഇന്റീരിയർ ഡിസൈനറും ഫാഷൻ ഡിസൈനറുമായ പെൺകുട്ടിയെ ഹൃതിക് റോഷൻ വിവാഹം കഴിച്ചു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു -മുസ്ലിം വിവാഹമായിരുന്നിട്ടും, മതപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, സുസെയ്ന്റെ വിശ്വാസങ്ങളെ താൻ ഒരുപോലെ വിലമതിച്ചിരുന്നുവെന്ന് ഹൃതിക് റോഷൻ പറയുന്നു.


എന്നാൽ വിവാഹം പതിനാല് വർഷത്തിന് ശേഷം അവസാനിക്കുകയും 2014 ൽ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.ദമ്പതികൾക്ക് ഹ്രെഹാൻ ,ഹൃദാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്.

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു സുസെയ്ൻ്റെയും ഹൃത്വിക്കിൻ്റെയും വിവാഹമോചനം. എന്നാൽ അവർ വേർപിരിയുമ്പോൾ, നിരവധി ആഭ്യൂഹങ്ങൾ ഉണ്ടായി. ഹൃതിക് സൂസെയ്‌നെ വഞ്ചിച്ചതായി ചിലർ പറഞ്ഞു. അതേപോലെ ഹൃത്വിക്കുമായുള്ള വിവാഹമോചനത്തിന് അപേക്ഷിച്ചതിന് ശേഷം അടുത്ത ദിവസം അർജുൻ രാംപാലുമായുള്ള സൂസന്നയുടെ ബന്ധത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്ന് ഒരു കൂട്ടർ അവകാശപ്പെട്ടിരുന്നു. പക്ഷെ സുസൈനും ഹൃത്വിക്കും തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞില്ല.

വിവാഹമോചനത്തിന് ശേഷം, ജീവനാംശമായി 400 കോടി സുസെയ്ൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഹൃത്വിക് ഇത് നിഷേധിച്ചിരുന്നു. പിന്നീട് ഹൃത്വിക് സുസെയ്ൻ ഖാന് 380 കോടി നൽകിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇരുവരുടെയും വിവാഹമോചന നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരസ്യമായി നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസം ഹൃത്വിക് റോഷൻ്റെ പിതാവ് രാകേഷ് റോഷൻ ഒരു മദ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷം തന്റെ മകൻ ചെയ്ത ആദ്യ കാര്യം വെളിപ്പെടുത്തി.


കോടതിയിൽ വിവാഹമോചനം നേടിയതിന് തൊട്ടുപിന്നാലെ ഹൃത്വിക് പുറത്തിറങ്ങി സൂസെയ്‌നിനായി കാറിൻ്റെ ഡോർ തുറന്നുകൊടുത്തുവെന്ന് അഭിമാനിയായ പിതാവ് പങ്കുവെച്ചു.

"കോടതിയിൽ വിവാഹമോചനത്തിന് തൊട്ടുപിന്നാലെ, ഹൃത്വിക് പുറത്തിറങ്ങി സൂസാനയ്‌ക്ക് കാറിൻ്റെ ഡോർ തുറന്നുകൊടുത്തു. അത് തന്റെ മകന്റെ സ്വഭാവത്തെ കാണിക്കുന്നു. ആർക്കും ഇത് നിങ്ങളെ പഠിപ്പിക്കാൻ കഴിയില്ല. ഇത് ഉള്ളിൽ നിന്നാണ് വരുന്നത്. അവൻ സ്ത്രീകളേയും മറ്റെല്ലാവരേയും ബഹുമാനത്തോടെയാണ് കാണുന്നത്. അവൻ എൻ്റെ പാദങ്ങളിൽ സ്പർശിക്കുന്നതുപോലെ, എൻ്റെ കൊച്ചുമക്കളായ ഹൃദയനും ഹ്രേഹാനും തന്നെ സ്നേഹിക്കുന്നു.

തെറ്റിദ്ധാരണയെ തുടർന്നാണ് സുസൈനും ഹൃത്വിക്കും വേർപിരിഞ്ഞതെന്ന് അഭിമുഖത്തിൽ രാകേഷ് റോഷൻ വെളിപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ തങ്ങൾക്ക് പരിഹരിക്കാനാകാത്ത തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ റോഷൻ കുടുംബവുമായി സുസൈന് സമാനമായ ഒരു ബന്ധമുണ്ട് ഇപ്പോഴും. ഇപ്പോഴും വീട്ടിലെ അംഗമാണ് സൂസെയ്ൻ, എന്നും രാകേഷ് റോഷൻ കൂട്ടി ചേർത്തു.

വിവാഹ മോചനത്തിന് ശേഷം 2023 മുതൽ ഹൃതിക് റോഷൻ സബ ആസാദുമായി പ്രണയത്തിലാണ്. നടിയും നാടക സംവിധായികയും സംഗീതജ്ഞയുമാണ് സബ ആസാദ്. മുംബൈ ആസ്ഥാനമായുള്ള ഇലക്‌ട്രോ ഫങ്ക് ജോഡിയായ മാഡ്‌ബോയ്/മിങ്കിൻ്റെ ഒരാളാണു സബ ആസാദ്.

Tags:    

Similar News