തെലുങ്ക് സൂപ്പർ താരം പ്രഭാസ് വിവാഹിതനാകുന്നുവോ?
രാം ചരൺ തന്നെയാണ് ഇതേക്കുറിച്ച് രഹസ്യ സൂചന ആദ്യം നൽകിയത്.;
തെലുങ്ക് താരം പ്രഭാസ് ഇപ്പോൾ വളരെ തിരക്കുള്ള ഒരു ഷൂട്ടിംഗ് ഷെഡ്യൂളിലാണ്. സ്പിരിറ്റ്, ദി രാജ് സാബ്, സലാർ 2, കൽക്കി 2 അനഗ്നെ പ്രഭാസിന്റെ ചിത്രങ്ങളുടെ ലിസ്റ്റ് നീളുന്നു. ഇതിനിടയിൽ, ഒരു പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് ഉടനെ വിവാഹം കഴിക്കാൻ പോകുകയാണ് എന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഗണപവാരം സ്വദേശിയാണ് പെൺകുട്ടിയെന്ന് വാർത്തയാണ് ഇതിനോടൊപ്പം പ്രചരിക്കുന്നത്.
അൺസ്റ്റോപ്പബിൾ NBK സീസൺ 4 എന്ന ടോക്ക് ഷോയിലെ സംഭാഷണത്തിനിടെ രാം ചരൺ തന്നെയാണ് ഇതേക്കുറിച്ച് രഹസ്യ സൂചന ആദ്യം നൽകിയത്. എന്നാൽ
നടനിൽ നിന്നോ അദ്ദേഹത്തിൻ്റെ ടീമിൻ്റെ ഭാഗത്ത് നിന്നോ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
തൻ്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരണങ്ങൾ നൽകുന്നതിൽ നിന്ന് എപ്പോഴും ഒഴിഞ്ഞുമാറുന്ന താരമാണ് പ്രഭാസ് . കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ''എൻ്റെ സ്ത്രീ ആരാധകരുടെ വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതുകാരണം ഞാൻ ഉടൻ വിവാഹം കഴിക്കുന്നില്ല." എന്ന് പറഞ്ഞിരുന്നു.
എന്നാൽ എപ്പോൾ താരത്തിന്റെ വിവാഹത്തിന് കുറിച്ചുള്ള അഭ്യൂഹങ്ങൾ ആണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബാഹുബലി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ നടി അനുഷ്ക ഷെട്ടിയുമായി ഡേറ്റിംഗ് നടത്തുന്നതായി വളരെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ഷൂട്ടിംഗ് സെറ്റിൽ പരസ്പരം സന്ദർശിക്കുന്നതിനെക്കുറിച്ചും വാർത്തകൾ അന്ന് മാധ്യമങ്ങളിൽ ഉണ്ടായിരുന്നു.
എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് പ്രഭാസ് തന്നെ വ്യക്തമാക്കി ഈ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചിരുന്നു.
എന്നാൽ എപ്പോൾ താരത്തിന്റെ കല്യാണ വാർത്തകൾ കേട്ട് ആരാധകർ ആവേശത്തിലാണ്.