"ഇതൊരു ശീലമായിപ്പോയി''; ഇളയരാജയെക്കുറിച്ച് വിവാദ പരാമർശം, സംവിധായകൻ മിഷ്‌കിനെതിരെ ആഞ്ഞടിച്ച് നടൻ വിശാൽ

Update: 2025-01-28 06:25 GMT

ഇളയരാജയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി സംവിധായകൻ മിഷ്‌കിൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ബോട്ടിൽ രാധ എന്ന ചിത്രത്തിൻ്റെ പരിപാടിയിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ഗാനം കേട്ട് പലരും മദ്യപിച്ചതുപോലെ തോന്നും എന്നാണ് സംവിധായകൻ മിഷ്‌കിൻ പറഞ്ഞത്. എന്നാൽ പിന്നീട് അതേക്കുറിച്ച് മിഷ്‌കിൻ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ നടൻ വിശാൽ മിഷ്‌കിനെ വിമർശിക്കുകയും മാപ്പ് പറഞ്ഞതിനെ തള്ളി പറയുകയും ചെയ്‌തുരിക്കുകയുമാണ്.

ഇത്തരം സാഹചര്യങ്ങൾക്ക് ശേഷം ക്ഷമ ചോദിക്കുന്നത് ശീലമായി മാറിയെന്ന് താരം പറയുന്നു. ഒരു സിനിമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിശാൽ ഈ കാര്യം പങ്കുവെച്ചത്. "ഇതൊരു ശീലമായിപ്പോയി; ഇതിന് എന്ത് ചെയ്യാൻ കഴിയും?" ചിലർക്ക് ഒരിക്കലും അവരുടെ സ്വഭാവം മാറ്റാൻ കഴിയില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.

ഇളയരാജയെ അനാദരിക്കാൻ മിഷ്‌കിന് കഴിയില്ലെന്നും അദ്ദേഹത്തിൻ്റെ സംഗീതം ആളുകളെ പല തരത്തിൽ സഹായിച്ചിട്ടുണ്ടെന്നും വിശാൽ പറഞ്ഞു. ഇളയരാജയുടെ പാട്ടുകളിലൂടെ പലരും വിഷാദത്തിൽ നിന്ന് കരകയറിയിട്ടുണ്ടെന്നും വിശാൽ കൂട്ടിച്ചേർത്തു. ഇളയരാജയുടെ സംഗീതം എല്ലാവരുടെയും രക്തത്തിലുണ്ടെന്നും അങ്ങനെ പറയാൻ ആർക്കും അവകാശമില്ലെന്നും നടൻ വിശാൽ പറയുന്നു .

ഈ വിഷയത്തിൽ ബാഡ് ഗേളിൻ്റെ ടീസർ ലോഞ്ച് ചടങ്ങിൽ മിഷ്‌കിൻ ക്ഷമാപണം നടത്തുകയും പ്രശ്‌നം അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു . ''ഗാനരചയിതാവ് താമരൈ എന്നെ നേരത്തെ വിമർശിച്ചിട്ടുണ്ടെങ്കിലും അവരോടു മാപ്പ് പറഞ്ഞുകൊണ്ടാണ് ഞാൻ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ ലെനിൻ ഭാരതി, നടൻ അരുൾദോസ്, ലക്ഷ്മി രാമകൃഷ്ണൻ, എൻ്റെ നിർമ്മാതാവ് തനു എന്നിവരോടും ഞാൻ ക്ഷമാപണം നടത്തുന്നു''.

തൻ്റെ മുൻ അഭിപ്രായങ്ങളിൽ ചിലത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അവ നർമ്മം നിറഞ്ഞതാണെന്നും മിഷ്‌കിൻ വ്യക്തമാക്കി. സിനിമയോടുള്ള തൻ്റെ ബഹുമാനത്തെക്കുറിച്ച് തുറന്നുപറയുകയും തൻ്റെ സിനിമകൾ തുടർച്ചയായി സാമൂഹിക സന്ദേശങ്ങളും സ്നേഹവും ഉൾക്കൊള്ളുന്നുവെന്ന് മിഷ്‌കിൻ ചൂണ്ടിക്കാട്ടി. ആത്മാർത്ഥമായി ക്ഷമാപണം നടത്തി തൻ്റെ നേരത്തെയുള്ള പരാമർശങ്ങൾക്ക് മാപ്പ് ചോദിച്ചാണ് മിഷ്കിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

2017ൽ പുറത്തിറങ്ങിയ തുപ്പരിവാലൻ എന്ന ചിത്രത്തിലാണ് വിശാലും മിഷ്‌കിനും മുമ്പ് ഒന്നിച്ചത്. ചിത്രം വലിയ വിജയമായിരുന്നു. എന്നാൽ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉള്ളതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Tags:    

Similar News