" ലവ്ഡേൽ '' സിനിമയിലെ വീഡിയോ ഗാനം പുറത്ത് .

Update: 2025-01-02 04:59 GMT

രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിവിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ലവ്ഡേൽ " എന്ന ചിത്രത്തിന്റെ ആദ്യത്തെ വീഡിയോ ഗാനം റിലീസായി.അതുൽ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഫ്രാൻസിസ് സാബു സംഗീതം പകർന്ന് സൗപർണിക,അതുൽ സെബാസ്റ്റ്യൻ എന്നിവർ ആലപിച്ച ഐ ക്യാൻ സീ യുവർ"എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് റിലീസായത്.

ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പബ്ലിസിറ്റി ഡിസൈൻ- ആർട്ടോകാർപസ്,പി ആർ ഒ- എ എസ് ദിനേശ്.

Tags:    

Similar News