ഒടുവിൽ ആ ചിത്രത്തിൽ താൻ ഒരു കാരിക്കേച്ചർ കഥാപാത്രമായി തോന്നി: ഖുശ്‌ബു

'' എന്നോട് പറഞ്ഞ കഥാപത്രമായിരുന്നില്ല സിനിമയിൽ വന്നപ്പോൾ ലഭിച്ചത് '';

Update: 2025-01-04 11:04 GMT

തമിഴിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് ശിവ. 2014 അജിത് നായകനായ വീരം , 2015ലെ വേതാളം , 2017ലെ വിശ്വാസം എല്ലാം സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് ആക്കിയത് ശിവ ആയിരുന്നു. എന്നാൽ രജനികാന്ത് നായകനായ 'അണ്ണാത്തെ', സൂര്യ നായകനായ 'കങ്കുവ ' ഒന്നും ഈ ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയില്ല. ഇവ രണ്ടും ബോക്സ് ഇഫീസിൽ കടുത്ത പരാജയമാണ് നേരിട്ടത്. കലാനിതിമാരൻ നിർമ്മിച്ച അണ്ണാത്തെയിൽ ഖുശ്‌ബു , മീന , നയൻ‌താര, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, ജഗപതി ബാബു തുടങ്ങി നിരവധി താരനിര അണിനിരന്നിരുന്നു. എന്നാൽ ഇപ്പോൾ അണ്ണാത്തെയിൽ അഭിനയിച്ചതിൽ ഖേദം ഉണ്ടെന്നു പറഞ്ഞിരിക്കുകയാണ് നടി ഖുശ്‌ബു. ആദ്യം വാഗ്ദാനം ചെയ്ത കഥാപാത്രമല്ല താൻ ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ഒരു അഭിമുഖത്തിൽ ഖുശ്ബുവിനോട് ഏറ്റെടുക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച ഏതെങ്കിലും സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോളായിരുന്നു ഖുശ്‌ബു ഈ കാര്യം പങ്കുവെച്ചത്. പരിമിതമാണെങ്കിലും, താൻ നിരസിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിരവധി സിനിമകൾ ഉണ്ടെന്ന് താരം സമ്മതിച്ചു.

“രജനീകാന്ത് സാറിനൊപ്പം ഞാൻ ചെയ്ത സിനിമയാണ് ഒന്ന്. എന്നോട് പറഞ്ഞ കഥാപത്രമായിരുന്നില്ല സിനിമയിൽ വന്നപ്പോൾ ലഭിച്ചത്. ഒടുവിൽ, എനിക്ക് രജനി സാറുമായി (ഓൺ-സ്‌ക്രീൻ) ജോടിയാക്കാൻ കഴിഞ്ഞില്ല.'' എന്ന് ഖുശ്‌ബു പറയുന്നു.

ചിത്രത്തിൽ താനും മീനയും അഭിനയിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും നായികമാരെപ്പോലെയാകുമെന്ന് ആദ്യം സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ അറിയിച്ചിരുന്നത്. രജനി സാറിനൊപ്പം മറ്റൊരു നടിയും ജോഡിയാകില്ലെന്നും തങ്ങൾ ഉടനീളം ഉണ്ടാകുമെന്നും വിശ്വസിച്ചാണ് താൻ പ്രോജക്റ്റ് സ്വീകരിച്ചത്. വളരെ സന്തോഷകരമായ, കോമഡി വേഷമായിരുന്നു അത്. എന്നാൽ പിന്നീട് പ്രൊജക്റ്റ് പുരോഗമിക്കുന്നതിനിടെ രജനി സാറിന് പെട്ടെന്ന് ഒരു നായികയെ വരുകയായിരുന്നു.അപ്പോൾ താൻ ഒരു കാരിക്കേച്ചർ കഥാപാത്രമായി തോന്നിയെന്നും ഖുശ്‌ബു പറയുന്നു . ഡബ്ബ് ചെയ്യുന്നതിനിടയിൽ ചിത്രം കണ്ടതിന് ശേഷം താൻ വളരെ നിരാശയിലായിരുന്നുവെന്നും ഖുശ്‌ബു പറഞ്ഞു .

ചിത്രത്തിൽ രജനികാന്തിൻ്റെ നായികയായി എത്തിയത് നയൻതാരയായിരുന്നു.ഈ മാറ്റം രജനികാന്തിൻ്റെ തീരുമാനമാണോ എന്ന ചോദ്യത്തിന്, ഊഹാപോഹങ്ങൾ ഖുശ്ബു ശക്തമായി തള്ളിക്കളഞ്ഞു.

“അദ്ദേഹം അങ്ങനെയുള്ള ആളല്ല. എനിക്ക് അദ്ദേഹത്തെ വർഷങ്ങളായി അറിയാം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല; ഒരുപക്ഷെ ആരാധകർ അത് ആവശ്യപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ പുതിയ നായികയെ കിട്ടണമെന്ന് സംവിധായകനും നിർമ്മാതാവും തോന്നിയാലോ. തുടക്കത്തിൽ എനിക്കും മീനയ്ക്കും രജനി സാറിനൊപ്പം പ്രത്യേകം ഗാനങ്ങൾ ഉണ്ടായിരുന്നു''. ഖുശ്‌ബു നൽകിയ അഭിമുഖത്തിൽ പറയുന്നു. 

Tags:    

Similar News