അമ്മയുടെ കുടുംബസംഗമം കൊച്ചിയിൽ ആരംഭിച്ചു

Update: 2025-01-04 11:42 GMT

മലയാളം ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ എ എം എം എ യുടെ കുടുംബ സംഗമം കൊച്ചിയിൽ ആരംഭിച്ചു. മോഹൻലാൽ, സുരേഷ് ഗോപി ,ശ്രീനിവാസൻ , സേതു ലക്ഷ്മിയമ്മ, എന്നിവർ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഉൽഘാടനം ചെയ്തു.

മലയാളത്തിലെ എല്ലാ താരങ്ങളും പരുപാടിയിൽ പങ്കെടുക്കുന്നുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 2500 പേർ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. സംഗമത്തിൻ്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന ഫുട്ബോൾ മത്സരവും നടക്കും. നാദിർഷായാണ് ഷോ ഡയറക്ടർ. ഷോയിലൂടെ സമാഹരിക്കുന്ന തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങൾക്ക് ആജീവനാന്തം മരുന്നുകൾ നൽകാൻ ഉപയോഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുടുംബയോഗം വിളിക്കുന്നത്. ലൈംഗികാരോപണങ്ങളെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ട പശ്ചാത്തലത്തിൽ താൽക്കാലിക കമ്മിറ്റിയുടെ ചുമതലയിലാണ് യോഗം നടക്കുന്നത്. സൂപ്പർ താരങ്ങൾ ഉൾപ്പെടുന്ന കുടുംബസംഗമവും കൂട്ടായ്മയിൽ കെട്ടുറപ്പ് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

Tags:    

Similar News