ശ്രീദേവിയെപ്പോലെ ജാൻവി തനിക്കിതുവരെ തോന്നിയിട്ടില്ല : രാം ഗോപാൽ വർമ്മ
ബോളിവുഡ് താരം ജാൻവി കപൂർ എപ്പോഴും 'അമ്മ ശ്രീദേവിയെ പോലെ ഉണ്ടെന്നു ആരാധകർ പറയാറുണ്ട്. അന്തരിച്ച നടി മകൾ ജനവിയിൽ കാണുന്നതിനാൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. എന്നാൽ എപ്പോൾ സംവിധായകൻ രാം ഗോപാൽ വർമയുടെ പരാമർശം ഏറെ ശ്രെധ നേടുകയാണ്. ജാൻവിയിൽ ശ്രീദേവിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ശ്രീദേവിയുടെ മകള്‍ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് രാം ഗോപാല്‍ വര്‍മ്മയോട് ചോദിച്ചപ്പോള്‍. തനിക്ക് മകളെയല്ല അമ്മയെയാണ് ഇഷ്ടമെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകൻ തുടങ്ങുന്നത്. ശ്രീദേവിയെപ്പോലെ ജാൻവി ചിലപ്പോൾ തോന്നിപ്പിക്കുന്നുവെന്ന് ആരാധകരും ചില സെലിബ്രിറ്റികാലും പറയുന്നുണ്ടെങ്കിലും തനിക്കിതുവരെ തോന്നിയിട്ടില്ലെന്നും സംവിധായകർ പറയുന്നു.
താൻ ശ്രീദേവിക്കൊപ്പം ഗോവിന്ദ ഗോവിന്ദ, ക്ഷണ ക്ഷണം എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും, അതിനാൽ ശ്രീദേവിയുടെ കഴിവ് കണ്ടു കൊണ്ടാണ് നടിയോടുള്ള ആരാധനാ വളർന്നതെന്നും രാം ഗോപാൽ വർമ്മ പറയുന്നു. തന്‍റെ കരിയറിൽ നിരവധി അഭിനേതാക്കളുമായി താൻ ബന്ധം സ്ഥാപിച്ചിട്ടില്ലെന്നും അതിനാൽ ജാൻവി കപൂറിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വർമ്മ പറഞ്ഞു.