കളി മലയാളികളോട് വേണ്ട, വിവാദമായ അശ്ലീല പരാമർശം യൂട്യൂബർമാർക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പോലീസ്
ഇതേ ഷോയില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിട്ടുണ്ട്. ;
ബോളിവുഡ് കൊമേഡിയന്‍ സമയ് റെയ്‌ന അവതാരകനായ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റ് എന്ന ഷോയിൽ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർമാർക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പോലീസ് . ബിയർ ബൈസെപ്‌സ് എന്നറിയപ്പെടുന്ന യൂട്യൂബർ രൺവീർ അള്ളാബാഡിയ,കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവക്കെതിരെയാണ് കേസെടുത്തത്.ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
വൈറൽ വീഡിയോയിൽ ഒരു മത്സരാഥിയോട് അശ്ലീല ചോദ്യം ചോദിക്കുന്നത് കാണാൻ സാധിക്കും. ‘നിങ്ങളുടെ മാതാപിതാക്കൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിങ്ങൾ കാണുമോ’ , അതോ നിങ്ങൾ അത് എന്നെന്നേക്കുമായി നിർത്തുമോ?”എന്നായിരുന്നു രൺവീർ അള്ളാബാഡിയ (31) എയുടെ വിവാദമായ ചോദ്യം . തിങ്കളാഴ്‌ച വൈകുന്നേരം പരിപാടി അവതരിപ്പിച്ചവര്‍, സംഘാടകര്‍, ആതിഥേയർ ഇങ്ങനെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റുമായി ബന്ധപ്പെട്ട 30 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.വീഡിയോ വൈറൽ ആയതിനെ തുടർന്ന് തിങ്കളാഴ്ച രൺവീർ അള്ളാബാദിയ തൻ്റെ അംഗീകരിച്ച് മാപ്പ് പറഞ്ഞു വീഡിയോയോ സാമൂഹ്യ മാധ്യങ്ങളിൽ പങ്കുവെച്ചിരുന്നു . സമയ് റെയ്നയും മാപ്പ് പറഞ്ഞിരുന്നു.
അതേ സമയം ഇതേ ഷോയില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിട്ടുണ്ട്. കോമേഡിയൻ ജസ്പ്രീത് സിങ്ങിൻ്റെ ഇന്ത്യാസ് ഗോട്ട് ലാറ്റൻ്റിലെ കേരളത്തെക്കുറിച്ചുള്ള പ്രസ്താവനയും പ്രകോപനം ഉണ്ടാക്കിയത് .ജസ്പ്രീത് സിംഗ് കേരളത്തെ പരിഹസിക്കുന്ന ഒരു ക്ലിപ്പ് വൈറലായിരുന്നു. ഇതിനെതിരെ മലയാളികളിൽ നിന്ന് വലിയ രീതിയിലുള്ള ചുട്ട മറുപടിയാണ് ജസ്പ്രീത് സിംഗ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരിടുന്നത്.ഒരു മത്സരാർത്ഥിയോടുള്ള ജസ്പ്രീത് സിങ്ങിൻ്റെ കേരളത്തെക്കുറിച്ചുള്ള തമാശ സംസ്ഥാനത്തിൻ്റെ അവഹേളിക്കുന്ന തരത്തിൽ ആയിരുന്നു. തൻ്റെ രാഷ്ട്രീയ ചായ്‌വിനെക്കുറിച്ച് റെയ്‌ന കേരളത്തിൽ നിന്നുമുള്ള ഒരു മത്സരാർത്ഥിയോട് ചോദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. തനിക്ക് രാഷ്ട്രീയം ഇല്ലായെന്നും , താൻ ഒരിക്കലും ഒരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെന്ന് മത്സരാർത്ഥി മറുപടി നൽകി.
ഈ സമയത്ത് ജസ്പ്രീത് സിംഗ് “കേരളാ സാർ. 100% സാക്ഷരത സാർ.”എന്ന് കേരളത്തെ കളിയാകുകയായിരുന്നു. കൂടെ ഇരുന്നവർ ഒന്നടങ്കം ചിരിച്ച ഈ കോമഡി എന്നാൽ മലയാളികൾ ഏറ്റെടുത്തതോടെ കമെന്റ് ബോക്സ് നിറയെ ചീത്തയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. മലയാളികളുടെ പൊങ്കാല കടുത്തതോടെ മാപ്പുമായി യൂട്യൂബർമാർ രംഗത്ത് എത്തിയിരുന്നു.
ഇതിനിടെയാണ് തിങ്കളാഴ്ച്ച മുംബൈയിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇന്ത്യയുടെ ഗോട്ട് ലാറ്റൻ്റ് ചിത്രീകരിച്ച ഖാർ സ്റ്റുഡിയോയിൽ എത്തിയിരുന്നു. തിങ്കളാഴ്ച അസം പോലീസും ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്ൻവയ്‌സ് നടപടിയെടുക്കുമെന്ന് സൂചിപ്പിച്ചു, തുടർന്ന് മനുഷ്യാവകാശ സമിതിയും വീഡിയോ നീക്കം ചെയ്യാൻ യുട്യൂബിനോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ബിജെപിയുടെ ഉത്തർ ഭാരതീയ മോർച്ചയിൽ നിന്നുള്ള നിലോത്പാൽ മൃണാൾ പാണ്ഡെയാണ് അലാബാദിയ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്. ഷോയിൽ വികലാംഗരായ ആളുകൾക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തിയ അപൂർവ മുഖിജ, അലാബാദിയയുടെ മാനേജർ എന്നിവരുൾപ്പെടെ നാല് പേരുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. എന്നാൽ രൺവീർ അലാബാദിയയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
ആഷിഷ് ചഞ്ചലാനി, ജസ്പ്രീത് സിംഗ്, അപൂർവ മഖിജ, രൺവീർ അലാബാദിയ, സമയ് റെയ്‌ന തുടങ്ങിയ യൂട്യൂബർമാർക്കും സാമൂഹിക സ്വാധീനം ചെലുത്തുന്നവർക്കും എതിരെ ഗുവാഹത്തി ക്രൈംബ്രാഞ്ച് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെയാണ് അസം പോലീസ് സംഘം മുംബൈയിലെത്തിയത്.