വിനായകന്റെ വില്ലനായി മമ്മൂക്ക , മമ്മൂട്ടി കമ്പനിയുടെ 7മത് ചിത്രത്തിന്റെ അപ്ഡേറ്റ് ഇന്ന്
പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റ് ഇന്ന് പ്രഖ്യാപിക്കും. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ 7മത് നിർമ്മാണ ചിത്രമാണ്. ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റില്ലുകള്‍ അല്ലാതെ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് നാഗർകോവിലിൽ ആയിരുന്നു ആരംഭിച്ചത്.
ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വൈകുന്നേരം 6 മണിയ്ക്ക് അപ്ഡേറ്റ് എത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന വിജയ ചിത്രത്തിന്‍റെ രചയിതാക്കളില്‍ ഒരാളായിരുന്നു ജിതിന്‍ കെ ജോസ്. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന്‍റെ ഹൈലൈറ്റ്.ദക്ഷിണേന്ത്യയിൽ കോളിക്കം സൃഷ്‌ടിച്ച സൈക്കോ കുറ്റവാളി സൈനൈഡ് മോഹനായി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. വിനായകൻ നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടി വില്ലനായി ആയിരിക്കും എത്തുക എന്ന അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഈ കാര്യത്തിനെ കുറിച്ചുള്ള സ്ഥിതികരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം.ഇതിനിടയിൽ ചിത്രത്തിലെ മമ്മൂക്കയുടെ ലൂക്കും വൈറൽ ആയിരുന്നു.
തമിഴ് സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഡൊമിനിക് ആൻഡ് ദി ലേഡീസ് ആണ് ഈ വർഷം ആദ്യം തിയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രം. നാളുകൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ കോമഡിയും മാസ്സും ചേർന്ന ഒരു അഭിനയ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. കൂടാതെ , ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ഗെയിം ത്രില്ലെർ ചിത്രം ബസൂക്ക ഏപ്രിൽ 10 റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.