മമ്മൂട്ടിക്ക് കോടി ക്ലബ്ബിന്റെ കളക്ഷൻ ആവിശ്യമില്ല ഭായി ; ഇനിയും തുടരും മമ്മൂട്ടി യുഗം....

ഇപ്പോഴും മമ്മൂട്ടിക്ക് പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്ന അതിർവരമ്പ് ഇല്ലാത്ത .. ഒരോയൊരു മമ്മൂട്ടി.;

Update: 2025-01-11 10:09 GMT

എത്രയെത്ര ഹിറ്റ് സിനിമകൾ ഉണ്ടായാലും, എത്രയേറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്താലും, ഇനി തേച്ചു തേച്ചു മിനുക്കിയെന്നു പറഞ്ഞാലും, മമ്മൂട്ടിയെ പരിഹസിക്കുന്നവർ കാലങ്ങളായി പറയുന്ന കുറച്ചു വിമർശനങ്ങൾ ഉണ്ട്.... മമ്മൂട്ടിയ്ക്ക് ഡാൻസ് ചെയ്യാൻ അറിയോ? മമ്മൂട്ടിക്ക് കോമഡി വരുമോ ? മമ്മൂട്ടിയ്ക്ക് കോടി ക്ലബ് ഉണ്ടോ ?

തനിക് ഡാൻസ് ചെയ്യാൻ അറിയില്ല എന്ന് പരസ്യമായി മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് മമ്മൂട്ടി പല ചിത്രങ്ങളിലും ഡാൻസ് ചെയ്തിട്ടുമുണ്ട്. അതെല്ലാം തന്നെ ഹിറ്റ് ലിസ്റ്റിലേക്ക് എത്തിയ ചിത്രങ്ങളും ഡാൻസ് സ്റ്റെപ്പുകളും ആയിരുന്നു.

കളിക്കളം, മനു അങ്കിൾ, അർഥം, കോട്ടയം കുഞ്ഞച്ചൻ,കുട്ടേട്ടൻ, മേഘം, രാജമാണിക്യം, തുറുപ്പുഗുലാൻ,പോക്കിരിരാജ, പ്രാഞ്ചിയേട്ടൻ തുടങ്ങിയവ എല്ലാം മമ്മൂട്ടിക്ക് നന്നയി കോമഡി റോളുകളും പറ്റുമെന്ന് തെളിയിച്ച ചിത്രങ്ങളാണ്....

ഇനി കോടി ക്ലബ്ബ്കളുടെ കണക്കുകൾ. മോഹൻലാലിൻറെ പുലിമുരുകൻ ആണ് ആദ്യമായി മലയാളത്തിൽ 100 കോടി ക്ലബ്ബ് എന്ന കളക്ഷൻ റെക്കോർഡിന് തുടക്കമിടുന്നു സിനിമ. അതിനു പിന്നാലെ ഉണ്ടായ ഒരു ചോദ്യമാണ് മമ്മൂട്ടിക്ക് എന്നാണ് കോടി ക്ലബ്ബിൽ ഇടം നേടാൻ കഴിയുക എന്നത്. പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, നസ്ലെൻ , ഉണ്ണിമുകുന്ദൻ വരെ കോടി ക്ലബ്ബിൽ റെക്കോർഡ് തീർക്കുമ്പോൾ മമ്മൂട്ടിക്ക് 100 കോടി കളക്ഷൻ ഇല്ലായെന്ന് പറഞ്ഞു കളിയാക്കുന്നവർ ഉണ്ട്.

എന്നാൽ മമ്മൂട്ടിക്ക് ഇത്തരം ' കോടി ക്ലബ്ബ്കളുടെ കളക്ഷൻ' റെക്കോർഡുകൾ ആവിശ്യം ഉണ്ടോ ? ഇല്ലായെന്ന് തന്നെയാണ് ഉത്തരം.... അത് വീണ്ടും വീണ്ടും ഉറപ്പിക്കുന്നതാണ് മമ്മൂട്ടി ചിത്രങ്ങളും അതിലെ പ്രകടങ്ങളും.

കോവിഡിന് ശേഷം മമ്മൂട്ടി തിരഞ്ഞെടുത്ത ഓരോ ചിത്രങ്ങളും വ്യത്യസ്‌തകൾ നിറഞ്ഞതാണ്. ഒന്നിലും ഒരിക്കൽ കണ്ട മമ്മൂട്ടിയെയോ അഭിനയമോ വീണ്ടും കാണാൻ പ്രേക്ഷകന് കഴിയില്ല. മറ്റൊരു പ്രധാന നേട്ടം, മലയാള സിനിമയ്‍ക്ക് വ്യത്യസ്തമായ മികച്ച സിനിമകൾ സമ്മാനിക്കാനായി മമ്മൂട്ടി കമ്പനി എന്ന നിർമ്മാണ കമ്പിനിയും മമ്മൂട്ടി കൊണ്ടുവന്നതാണ്. നൻപകൽ നേരത്തു മയക്കം, റോഷാക്ക് , കണ്ണൂർ സ്‌ക്വാഡ് , കാതൽ, ടർബോ. ഇതുവരെ നിർമ്മിച്ച ചിത്രങ്ങളെല്ലാം ഒരു വ്യത്യസ്ത ജേണറുകൾ. എല്ലാം സൂപ്പർഹിറ്റുകളും.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സൂപ്പർ ഹിറ്റ് സംവിധായകന്റെ ഒപ്പം മമ്മൂട്ടി ഒന്നിക്കുന്നത് പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന നിമിഷമായിരുന്നു. അതായിരുന്നു 2022ൽ പുറത്തിറങ്ങിയ നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണ ചിത്രം. ഒരേ സമയത്തു ജെയിംസ് ആയും സുന്ദരമായും ഉള്ള മമ്മൂട്ടിയുടെ പരകായ പ്രവേശനം. സുന്ദരമായി മാറി ശേഷം മമ്മൂട്ടി എന്ന നടന്റെ പ്രകടനവും മുഖത്തെ ഭാവങ്ങളും ഒന്നും മലയാളികൾക്ക് അന്ന് വരെ കാണാത്ത അനുഭവമായിരുന്നു നൽകിയത്.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിയെ തേടി എത്തിയത്.


മരിച്ചവന്റെ ആത്മാവിനോട് പ്രതികാരം ചെയ്യുന്ന ലൂക്ക് ആന്റണി. റോഷാക്ക് എന്ന സിനിമ സാധാരണ പ്രതികാര ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ തിരക്കഥയും പ്രകടങ്ങളും കൊണ്ട് തന്നെയാണ്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും മികച്ച ചിത്രമെന്ന് റോഷാക്കിനെ വിശേഷിപ്പിക്കാം.

കാതലിലെ മാത്യു ദേവസ്സിയായി മമ്മൂട്ടി മാറുമ്പോൾ ഇന്ത്യയിൽ മറ്റൊരു സൂപ്പർ സ്റ്റാറും ചെയ്യാൻ ഭയക്കുന്ന ഗേ കഥാപാത്രമാണ് മമ്മൂട്ടി ധൈര്യപൂർവം ഏറ്റെടുത്തത്. ഒരുപക്ഷെ മമ്മൂടി എന്ന താരം തനിക്ക് അത്തരം കഥാപാത്രങ്ങൾ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ലായിരിക്കാം. എന്നാൽ മമ്മൂട്ടി എന്ന നടന് ഓരോ കഥാപാത്രങ്ങളും വെല്ലുവിളിയും വിസ്മയിപ്പിക്കുന്നതുമായി ആണ് തോന്നിയിട്ടുള്ളത്. സിനിമയിൽ ഓമനയെ കെട്ടിപിടിച്ചുകൊണ്ടു മാത്യു കരയുന്ന രംഗത്തിൽ ഇടറുന്ന ശബ്ദത്തിൽ ' ദൈവമേ' എന്ന് വിളിക്കുന്നുണ്ട്. അത് മമ്മൂട്ടി സ്വയം ചെയ്താണ് എന്നാണ് സംവിധായകൻ ജിയോ ബേബി പിന്നീട് ഒരു അഭിമുഖത്തിൽ പറയുന്നത്.ശബ്ദം കൊണ്ടുപോലും പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കാൻ മമ്മൂട്ടിക്കായി. ഒരു തിയേറ്റർ സിനിമ അല്ലായിരുന്നിട്ടും മമ്മൂട്ടി കമ്പനി സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുകയും, വിജയം കൈവരിക്കുകയൂം ചെയ്തു. ഇന്ത്യ ഒട്ടാകെ ചർച്ചയും നിരവധി നിരൂപക പ്രശംസയും കാതൽ നേടി


''ഒരേ ഒരു പടത്തലവൻ ഇരുത്താൽ പോതും സാർ, ഒരു യുദ്ധം ജയിച്ചിടലാം'' ..... കണ്ണൂർ സ്‌ക്വാഡിൽ പറയുന്ന ഈ ഡയലോഗ് മമ്മൂട്ടിയുടെ കാര്യത്തിൽ ശെരിയാണ്. നവാഗതർക്ക് ഇത്രയധികം അവസരങ്ങൾ കൊടുക്കുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ തന്നെയില്ല. കഥ കേൾക്കുക മാത്രമല്ല അത് നിർമ്മിക്കാനും മമ്മൂട്ടി തയാറാണ്. കൊട്ടിഘോഷിക്കുന്ന പ്രൊമോഷനുകൾ ഒന്നും തന്നെ കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയ്ക്ക് ആവശ്യമായി വന്നില്ല. കാരണം മമ്മൂട്ടി കമ്പനി എന്ന ഉറപ്പാണ്. അത് തന്നെയാണ് ആ നടന്റെ വിജയം. നിരവധി പോലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ മറ്റൊരു പോലീസ് കഥാപാത്രമായ ജോർജ് മാർട്ടിൻ ഇവരെ ആരെയും പോലെ ആയിരുന്നില്ല.

ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി കമ്പനിയുടെ കൊമേർഷ്യൽ എലെമെന്റുള്ള ഒരു ചിത്രമായിരുന്നു ടർബോ.അച്ചായൻ വേഷങ്ങളിൽ എപ്പോഴും ഹിറ്റാക്കി മാറ്റുന്ന മമ്മൂട്ടിയുടെ 2024ലെ ഹിറ്റ് ലിസ്റ്റിലേയ്ക്ക് കേറിയ മറ്റൊരു ചിത്രം. അഭിനയ പ്രകടനകൾ മാത്രമല്ല മാസ്സും ആക്ഷനും ഇനിയും തനിക്ക് പറ്റുമെന്ന് ടർബോയിലൂടെ വീണ്ടും മമ്മൂട്ടി കാണിച്ചു തന്നു.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും മൂന്നു കഥാപാത്രങ്ങളും കൊണ്ട് ബ്ലോക്ക് ബസ്റ്റർ നേടാൻ കഴിയുമോ ? മമ്മൂട്ടിക്ക് കഴിയും. 2024ലെ ഇന്ത്യ മുഴുവൻ ചർച്ചയായ, നിരവധി പ്രേക്ഷക പ്രശംസ നേടിയ ബ്രഹ്മയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ സിനിമ കാണുന്നവരിൽ അത്ഭുതം ഉണ്ടാക്കുമെന്നുള്ള കാര്യം ഉറപ്പാണ്. സിനിമയിൽ കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി വിസ്മയിപ്പിച്ചു. സിനിമയിലെ ഓരോ സീനിലും മമ്മൂട്ടിയെ കാണാൻ പ്രേക്ഷകനെ ആവേശത്തിലാഴ്ത്തുന്ന തരത്തിലുള്ള പ്രകടനം.സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു ഈ മമ്മൂട്ടിയെ ഇതുവരെ കണ്ടിട്ടില്ലായെന്ന്. നടപ്പിലും ചിരിയിലും മമ്മൂട്ടി ചാത്തനായി മാറി. അത്തരമൊരു കഥാപാത്രം മമ്മൂട്ടി തിരഞ്ഞെടുത്തതിൽ അത്ഭുതപെടുന്നവരും ഉണ്ട്. സിദ്ധാർഥ് ഭരതനുമായുള്ള സിനിമയിലെ അവസാന രംഗവും , ഭക്ഷണം കഴിക്കുന്ന രംഗവും പ്രകടമാക്കുന്നത് അദ്ദേഹം തന്നെ തേച്ചു തേച്ചു മിനുക്കിയ , ഉള്ളിലെ അഭിനയ ആർത്തി അടങ്ങാത്ത നടനെയാണ് .

ഈ ചിത്രങ്ങൾ ഒന്നും കോടി ക്ലബ്ബുകളുടെ റെക്കോർഡുകൾ അവകാശപ്പെടുന്നില്ല. പക്ഷെ പ്രേഷകരുടെ ഹൃദയത്തിൽ നിറഞ്ഞ അഭിനയവും, ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളായിരുന്നു എല്ലാം. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങൾ എത്തുമ്പോൾ , ഇപ്പോഴും മമ്മൂട്ടിക്ക് പഴയ മമ്മൂട്ടി പുതിയ മമ്മൂട്ടി എന്ന അതിർവരമ്പ് ഇല്ലാത്ത.. ഒരോയൊരു മമ്മൂട്ടി.


ഇനി 2025ന്റെ വരവാണ്. 4 ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടേതായി എത്തുന്നത്. ഗൗതം വാസുദേവ മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ' ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ആണ് ഈ വർഷം ആദ്യം എത്തുന്ന മമ്മൂട്ടി സിനിമ .മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ കഴിഞ്ഞ ദിവസ്സം എത്തിയ ട്രൈലെർ വരെ ഗംഭീര അഭിപ്രയമാണ് സിനിമ നേടുന്നത്. കോമഡി ത്രില്ലെർ ജേർണറിൽ എത്തുന്ന സിനിമയിൽ ഡിറ്റക്റ്റീവ് ഡോമിനിക്ക് ആയി മമ്മൂട്ടി എത്തുമ്പോൾ അസിസ്റ്റന്റ് ആയി പ്രധാനവേഷത്തിൽ ഗോകുൽ സുരേഷും ഉണ്ട്. സിനിമ ജനുവരി 23 നു തീയേറ്ററുകളിൽ എത്തും. മലയാളത്തിൽ പരിചിതമല്ലാത്ത പുതിയൊരു ജേർണറുമായി ആയി മമ്മൂക്കയുടെ രണ്ടാമത്തെ സിനിമ എത്തുക.നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലെർ ബസൂക്ക ആണ് സിനിമ . മമ്മൂട്ടിയുടെ സ്റ്റൈലും സ്വഗും ബസൂക്കയിലൂടെ കാണാൻ സാധിക്കും. മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമ്മാണ സിനിമയായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ നിലവിൽ പേരിടാത്ത സിനിമയിൽ വിനായകൻ ആണ് നായകൻ. മമ്മൂട്ടി സിനിമയിൽ വില്ലൻ കഥാപാത്രമായി എത്തുക എന്നാണ് അഭ്യൂഹങ്ങൾ. സൈനൈഡ് മോഹൻ എന്ന യഥാർത്ഥ കുറ്റവാളിയുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

അടുത്തത് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന , മമ്മൂട്ടി , മോഹൻലാൽ,മഹേഷ് നാരായണൻ സിനിമായ്ക്കാണ്. സിനിമയുടെ ഓരോ അപ്ഡേറ്റിനും വേണ്ടി ആവേശത്തോടെയേ ആരാധകർ കാത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് പൂർത്തിയായതായി ആണ് റിപ്പോർട്ടുകൾ. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അങ്ങനെ ഈ വർഷവും താരമായും, നടനായും ഈ 73 കാരൻ യുവതാരങ്ങൾക്ക് ഒപ്പം ഉണ്ടാകും. ഇനിയും വിസ്മയിപ്പിക്കാൻ, ഒപ്പം സ്വയം പരീക്ഷണങ്ങൾക്ക് വിധേയനാകാൻ. സിനിമയിൽ പറയുന്ന പോലെ നമ്മൾ ചെയ്യാത്ത വേഷങ്ങൾ ഒന്നുമില്ല ഭായി... 

Tags:    

Similar News