'മോഹൻലാലും പ്രിയദർശനും തമ്മിലുണ്ടായ തർക്കത്തിന് പിന്നിലെ കഥ'; യൂട്യൂബർമാരെ ട്രോളി രേഖാചിത്രം.

Update: 2025-01-10 12:05 GMT

 തിയേറ്ററിൽ മികച്ച പ്രതികരണവുമായി ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിലേക്ക് ഇടം നേടിയ സിനിമയാണ് രേഖാചിത്രം. ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനായ സിനിമ വളരെ വ്യത്യസ്തമായ കഥ പശ്ചാത്തലം കൊണ്ട് ഏറെ ശ്രെദ്ധയാകർഷിച്ചിരിക്കുകയാണ് . 1985ൽ ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന സിനിമയുമായുള്ള രേഖാചിത്രത്തിന്റെ ബന്ധവും, സിനിമയിൽ മമ്മൂട്ടിയുമായി ബന്ധപെട്ടു നടക്കുന്ന അഭ്യൂഹങ്ങളും ഇപ്പോഴും വൻതോതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാണ്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമായതിനാൽ ഒരുപാട് സിനിമാക്കാരും, സിനിമയുമായി ബന്ധപ്പെട്ട പല കഥകളും രേഖാചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുകൾ വഴി പഴയ സിനിമ സെറ്റിലെ കഥകൾ പറയുന്ന ഒരു പഴയ പത്രപ്രവർത്തകന്റെ കഥാപാത്രം ഇതിൽ വളരെ രസകരമായി തോന്നിയ ഒന്നാണ്. പഴയ കഥകൾ എന്ന രീതിയിൽ ആകർഷകമായ തലകെട്ടോടു കൂടി കഥകൾ പങ്കുവെയ്ക്കുന്ന യൂട്യൂബ് ചാനലുകൾ നിലവിൽ ഉള്ളതാണ്. അത്തരം യൂട്യൂബർമാരെ ട്രോളുന്ന രംഗമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രം '' മോഹൻലാലും പ്രിയദർശനും തമ്മിലുണ്ടായ തർക്കത്തിന് പിന്നിലെ കഥ '' എന്നാണ് തന്റെ യൂട്യൂബ് ചാനലിലെ എപ്പിസോഡിയിൽ പറയുന്നത്. എന്നാൽ അവർ തമ്മിൽ എന്താണ് പ്രശ്‌നമെന്ന് ആസിഫ് അലിയുടെ കഥാപാത്രം ചോദിക്കുമ്പോൾ, എന്ത് പ്രശ്നം, ഇതൊക്കെ നമ്മൾ ഉണ്ടാക്കി എടുക്കുന്നെ അല്ലെ. ഇതെല്ലാം കണ്ടാലെ ആളുകൾ വീഡിയോ കാണുകയുള്ളു എന്നാണ് മറ്റേ കഥാപാത്രം പറയുന്നത്.

രസകരമായ കാര്യം എന്താണെന്നാൽ , ഇതുപോലെ സിനിമ കഥകൾ പറയുന്ന യൂട്യൂബ് ചാനലുകളാണ് പലതരം വിവാദപരമായ തലക്കെട്ടുകൾ നൽകി ഉള്ളതും ഇല്ലാത്തതുമായ കഥകൾ പ്രചരിക്കുന്നത്. അങ്ങനെയുള്ള ചാനലുകളെയാണ് സിനിമയിലൂടെ സംവിധായകൻ രസകരമായി ട്രോളുന്നത്.

അനശ്വര രാജൻ, സിദ്ധിഖ് , മനോജ് കെ ജയൻ, സരിൻ ഷിഹാബ്, സായി കുമാർ, ജഗദീഷ്, ഉണ്ണി രാജൻ, എന്നിവരാണ് രേഖാചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മുജീബ് മജീദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

Tags:    

Similar News