വിടുതലൈ 2 വുമായി മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവ്

Update: 2024-11-30 07:01 GMT

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജുവാര്യർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട്‌ 2 ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തും.മലയാള സിനിമയിലെ ആദ്യ നിർമാണ കമ്പനിയായ മെറിലൻഡിന്റെ ഗംഭീര തിരിച്ചു വരവായിരിക്കും വിടുതലൈ 2 വിലൂടെ സിനിമലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സെന്തിൽ സുബ്രഹ്മണ്യത്തിന്റെ നേതൃതത്തിൽ

വൈഗ മെറിലൻഡ് റിലീസ് ആണ് കേരളത്തിൽ വിടുതലൈ 2 പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് സെന്തിൽ സുബ്രഹ്മണ്യതിന്റെ കീഴിൽ നിർമാണ പ്രവർത്തകർ ഇസൈജ്ഞാനി ഇളയരാജയെ ചെന്നൈയിൽ വെച്ച് കണ്ട് കഴിഞ്ഞ ദിവസം അനുഗ്രഹവും വാങ്ങിയിരുന്നു.മലയാള സിനിമയിലെ ആദ്യകാല നിർമാണ കമ്പനിയായ മെറിലൻഡ്, വിടുതലൈ 2 വിലൂടെ വൈഗ മേറിലൻഡ് പുതിയ കാലത്തിന്റെ മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളുടെ കൂടെ നല്ല സിനിമകളുടെ ഭാഗമാകാൻ എത്തുന്നു.നവംബർ 26 ന് വൈകീട്ട് ചെന്നൈയിൽ വിടുതലൈ 2 വിന്റെ ഓഡിയോ ലോഞ്ച്.വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട്‌ 1 വലിയ രീതിയിൽ സിനിമ പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കത്തിരിക്കുന്ന ചിത്രം കൂടിയാണ് വിജയ് സേതുപതി, സൂരി കൂട്ടുകെട്ടിലിറങ്ങാൻ പോകുന്ന വിടുതലൈ 2.കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

Tags:    

Similar News