വീണ്ടും വിവാദങ്ങൾക്കിടയിൽ നയൻതാര; സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിട്ട് താരം
തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്ക് ഇപ്പോൾ വിവാദങ്ങളുടെ കാലമാണ്.നിലവിൽ വിവാഹ ഡോക്യുമെന്ററിയുമായി നയൻതാര ബീയോണ്ട് ദി ഫെയറി ടെയിലുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായുള്ള പകർപ്പവകാശ തര്ക്കങ്ങളും കേസുകളും നടക്കുകയാണ്. പിന്നാലെ ഡോക്യൂമെന്ററിയിൽ തങ്ങളുടെ ചിത്രമായ ചന്ദ്രമുഖിയിലെ രംഗങ്ങളും ഉൾപ്പെടുത്തി എന്നാരോപിച്ചു നിർമ്മാണ കമ്പനിയായ ശിവാജി പ്രൊഡക്ഷൻസ് രംഗത്തെത്തിയിരുന്നു. ഇതിനിടയിൽ നയൻതാരയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്.
ഫെമി 9 എന്ന നയൻതാരയുടെ ബിസിനസ് സംരംഭവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടിയിൽ താരം താമസിച്ചു എത്തിയതാണ് ഇതിനു കാരണം. രാവിലെ ഒൻപത് മണിക്കാണ് നയൻതാര പരിപാടിയ്ക്ക് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ആറ് മണിക്കൂർ വൈകി ആയിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും ഇവിടെ എത്തിയത്.
ഉച്ചയ്ക്ക് ഒരു മണിയോടെ തീരുമായിരുന്ന പരിപാടി അവസാനിച്ചത് ആറ് മണിക്കായിരുന്നു. ഇത് പരിപാടിയ്ക്ക് എത്തിയ ഇന്‍ഫ്‌ലുവന്‍സര്‍മാർ അടക്കമുള്ളവരെ വലിയ തോതിൽ ബാധിക്കുകയും ചെയ്തുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെമി 9ന്റെ ഫോട്ടോസ് നയൻതാര പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയും രൂക്ഷ വിമർശനമാണ്. 'ഈ സ്‌നേഹം മതി. ഞങ്ങളുടെ ഫെമി 9 കുടുംബം വലുതാകുകയാണ്, ഞങ്ങള്‍ക്ക് ഇതിലും സന്തുഷ്ടരാകാന്‍ കഴിയില്ല. ഇങ്ങനൊരു ജീവിതത്തിന് കൂടുതല്‍ നന്ദി..' എന്നായിരുന്നു ഫോട്ടോകൾക്കൊപ്പം താരം കുറിച്ചത്. പിന്നാലെ വിമർശന കമന്റുകളും എത്തി.വൈകി എത്തിയതിന് ക്ഷമാപണം നടത്താതിനും ഫോട്ടോ എടുക്കാൻ വന്ന കൊച്ചുകുട്ടികളെ പോലും അനുവദിക്കാത്തതിന്റെ പേരിലും നയൻതാരയ്ക്ക് എതിരെ വിമർശനം ഉയരുന്നുണ്ട്.