നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു , ഇനിമുതൽ 'അവന്തിക ഭാരതി'
നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചു.അഖില സന്യാസം സ്വീകരിച്ച കാര്യം അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അവന്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സന്യാസ ജീവിതം സ്വീകരിച്ച അഖില വിമൽ അവന്തിക ഭാരതി എന്ന പേര് സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്.
'' അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിപ്പ് ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ സാധ്യമാകട്ടെ എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ ഫേസ്ബുക് പോസ്റ്റ്.
കുറിപ്പിനൊപ്പം ഇദ്ദേഹം പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ച് ഇരിക്കുന്ന അഖിലയെയും കാണാം.
ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില. ഇതിനിടയിൽ തന്നെ ഏറെ നാളുകളായി അഖില ആത്മീയ പാതയിലായിരുന്നു.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവത്രന്റെയും മക്കളാണ് അഖിലയും നിഖിലയും.