ആര് സിനിമ ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല; എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും : ഉണ്ണി മുകുന്ദൻ
അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം എതിർത്ത് നടന്‍ ഉണ്ണി മുകുന്ദന്‍.അഭിനേതാക്കള്‍ സിനിമ നിർമ്മിക്കുന്നതിനെ എതിര്‍ക്കാന്‍ പാടില്ല എന്നും ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദൻ നായകനായ പുതിയ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുനടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം.
‘നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്.എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും.അത് എന്റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല. അതൊരു മാന്യതയാണ്. ഞാന്‍ നിർമ്മിച്ച സിനിമകളും നല്ലതാണ് എന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോട് പോലും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.'' ഉണ്ണി മുകുന്ദൻ പ്രതികരിച്ചു.
ആര് സിനിമ ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.ഐടി ഫീല്‍ഡില്‍നിന്ന് ജോലിമാറ്റിവെച്ച് സിനിമ ചെയ്യുന്നവരുണ്ട്.ഞാന്‍ അധിക ശമ്പളമൊന്നും വാങ്ങിക്കാറില്ല.
സ്വന്തം കമ്പനിയില്‍ തന്നെയാണ് താൻ ജോലിചെയ്യുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
''ഒരു നടനോട് സിനിമ നിര്‍മ്മിക്കാന്‍ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല. അത് എന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവര്‍ക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്‌പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല.'' ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിഖില വിമല്‍ അഭിപ്രായപ്പെട്ടു.
വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് "ഗെറ്റ് സെറ്റ് ബേബി'' . ഐ വി എഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എൻ്റർടൈയ്നർ ചിത്രമാണ് "ഗെറ്റ്-സെറ്റ് ബേബി".