അല്ലു അർജുനെ അൺഫോളോ ചെയ്ത് രാം ചരൺ ? കുടുംബ പ്രെശ്നം ഇത്രെയും രൂക്ഷമോ
അല്ലു-കൊണിഡേല കുടുംബങ്ങൾ തമ്മിൽ തർക്കത്തിലെന്നു അഭ്യൂഹങ്ങൾ . അടുത്തിടെ നടന്ന ഒരു സംഭവവികാസത്തിൽ, നടൻ രാം ചരൺ തൻ്റെ കസിൻ സഹോദരനും നടനുമായ അല്ലു അർജുനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അർജുൻ്റെ അച്ഛനും നിർമ്മാതാവുമായ അല്ലു അരവിന്ദ് ഗെയിം ചേഞ്ചറിൻ്റെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് ഒരു പരിപാടിയിൽ പറഞ്ഞതിന് പിന്നാലെയാണിത്. അതേസമയം, രാം ചരൺ ആദ്യം ഇൻസ്റ്റഗ്രാമിൽ അല്ലു അർജുനെ പിന്തുടരുന്നുണ്ടെന്ന് സ്ഥിരീകരണമില്ല.
അല്ലു അർജുൻ്റെ സഹോദരൻ അല്ലു സിരീഷ് ഉൾപ്പെടെയുള്ള അല്ലു കുടുംബത്തിലെ മറ്റ് അംഗങ്ങളെ രാം ചരൺ പിന്തുടരുന്നുണ്ട്.രാം ചരണിന്‍റെ ഭാര്യ ഉപാസന കൊനിഡേല ഇപ്പോഴും അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ ഭാര്യ അല്ലു സ്നേഹ റെഡ്ഡിയെ അല്ലാതെ മറ്റാരെയും ഫോളോ ചെയ്യുന്നില്ല.
തെലുങ്ക് ചിത്രമായ തണ്ടേലിൻ്റെ ഒരു പ്രൊമോഷൻ പരിപാടിക്കിടെ, നിർമ്മാതാവ് ദിൽ രാജുവിൻ്റെ സിനിമാ വ്യവസായത്തിലെ സമീപകാല അനുഭവങ്ങളെക്കുറിച്ച് അല്ലു അരവിന്ദ് പ്രതികരിച്ചിരുന്നു. ചെറിയ കാലയളവിനുള്ളിൽ ദിൽ രാജു വിജയവും പരാജയവും കണ്ടതെങ്ങനെയെന്ന് അരവിന്ദ് ചൂണ്ടിക്കാണിച്ചു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി. വിവാദങ്ങൾക്ക് പിന്നാലെ അല്ലു അരവിന്ദ് തൻ്റെ പരാമർശങ്ങളെ അഭിസംബോധന ചെയ്യുകയും അവ മനഃപൂർവമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
റാം ചരണിന്റെ ചിത്രമായ ഗെയിം ചെയ്ഞ്ചർ നേരിട്ട പരാജയമാണ് ഇതിനു കാരണം.
അതേസമയം അമ്മാവൻ പവൻ കല്യാണിന്‍റെ രാഷ്ട്രീയ എതിരാളിയായ ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയെ പിന്തുണച്ച് അല്ലു അർജുൻ ആന്ധ്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദ്യാലിലേക്ക് പോയത് മുതൽ, മെഗാ കുടുംബവും അല്ലു കുടുംബവും തമ്മില്‍ അത്ര സുഖത്തില്‍ അല്ലെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അടുത്തിടെ, രാം ചരൺ അല്ലു അർജുനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു എന്നതാണ് ഈ അഭ്യൂഹങ്ങളെ ശക്തമാക്കുന്ന പുതിയ സംഭവം.