ഒടുവിൽ മൗനം വെടിഞ്ഞ് സൈഫ് അലി ഖാൻ; യഥാർത്ഥത്തിൽ അന്ന് സംഭവിച്ചത് ഇതായിരുന്നു...

Update: 2025-02-11 06:08 GMT

താൻ ആക്രമിക്കപ്പെട്ട ദിവസം എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ജനുവരി 16 ന് ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിൽ നിന്നും നടന് കുത്തേറ്റിരുന്നു. ഇളയ മകന്റെ മുറിയിലേയ്ക്ക് കയറാൻ ഒരുങ്ങുന്ന അക്രമിയെ നേരിടുന്ന സമയത്താണ് സൈഫിനു കുത്തേറ്റത്. കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെയ്ഫിന് ആറ് തവണ കുത്തേറ്റു. നട്ടെല്ലിനോട് ചേർന്ന് രണ്ട് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു,തുടർന്നുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ 2.5 ഇഞ്ച് കത്തി പുറത്തെടുക്കുകയായിരുന്നു . സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം സെയ്ഫ് അന്ന് എന്താണ് സംഭവിച്ചതെന്ന് പങ്കുവെച്ചുകൊണ്ട് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സൈഫ് അലി ഖാൻ ഈ കാര്യങ്ങൾ പങ്കുവെച്ചത്. അക്രമിയുടെ കൈയിൽ രണ്ട് കത്തികൾ ഉണ്ടായിരുന്നതായി സെയ്ഫ് അലി ഖാൻ വെളിപ്പെടുത്തി. അതിലൊന്ന് ഒരു ഹെക്സ ബ്ലേഡായിരുന്നു. അക്രമി തന്റെ മുതുകിൽ ശക്തമായി ഇടിക്കുകയായിരുന്നെന്ന് താരം പറയുന്നു. എന്നാൽ അതൊരു കത്തിയാണെന്ന് തനിക്ക് മനസ്സിലായില്ല, അപ്പോൾ തനിക് വേദന എടുത്തില്ലെന്നും സൈഫ് പറയുന്നു. എന്നിട്ട് അക്രമി തന്റെ കഴുത്തിൽ വെട്ടുകയായിരുന്നു.താൻ അത് കൈകൊണ്ട് തടഞ്ഞു. തന്റെ കൈപ്പത്തിയിലും കൈത്തണ്ടയിലും കൈയിലും വെട്ടേറ്റു. എന്നാൽ അതിൽ ഭൂരിഭാഗവും പ്രതിരോധിക്കുകയായിരുന്നു സെയ്ഫ് വെളിപ്പെടുത്തി.ആരോ പതുങ്ങി കുട്ടികളുടെ റൂമിലേയ്ക്ക് പോകുന്നതിന്റെ ശബ്ദം ആദ്യം കേട്ടത് കുട്ടികളുടെ ആയ ആയ ഗീത ആയിരുന്നു. അക്രമിയെ നേരിടാൻ എന്തെങ്കിലും കണ്ടെത്താൻ താൻ മുകളിലേക്ക് പോകാൻ ശ്രമിച്ചതായി സൈഫ് അലി ഖാൻ കൂട്ടിച്ചേർത്തു.

ആശുപത്രി വാസത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്ത സെയ്ഫ് അലി ഖാൻ ജയ്ദീപ് അഹ്ലാവത്തിനൊപ്പം ജൂവൽ തീഫ് എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. റോബി ഗ്രെവാൾ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

Tags:    

Similar News