എന്റെ ജീവിതത്തിലെ ടർണിങ്ങ് പോയിന്റായിരുന്നു ശ്രുതി .ആനി മനസ് തുറക്കുന്നു

Update: 2025-02-13 13:00 GMT

മലയാളികൾക്കെന്നും പ്രിയപ്പെട്ട പഴയകാല നടിമാരിൽ ഒരാളാണ് ആനി. റൊമാൻ്റിക് നായികമാർ മുതൽ ശക്തമായ ഇച്ഛാശക്തിയുള്ള സ്ത്രീകൾ വരെയുള്ള നിരവധി വേഷങ്ങൾ അവർ അനായാസമായി അവതരിപ്പിച്ചു. ആനി ചെയ്ത കഥാപാത്രങ്ങളിൽ ഇന്നും പ്രേക്ഷകർ ആദ്യം ഓർക്കുന്നത് മമ്മട്ടി നായകനായ മഴയെത്തും മുമ്പേയിലെ ശ്രുതിയെ ആണ് . ശ്രീനിവാസന്റെ രചനയിൽ കമൽ സംവിധാനം ചെയ്‌ത സിനിമയാണ് 1995ൽ തിയേറ്ററുകളിലെത്തിയ മഴയെത്തും മുൻപെ. മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായെത്തിയ ശ്രുതിയുടെ കുട്ടിത്തവും തന്റേടവുമെല്ലാം ആദ്യമാദ്യം ആസ്വദിക്കുന്ന പ്രേക്ഷകന്റെ ഇഷ്ടം ചിത്രം പുരോഗമിക്കുന്നതനുസരിച്ച് ആ കഥാപാത്രത്തോടുള്ള വെറുപ്പായി മാറും, ചിത്രത്തിൻറെ അവസാനത്തോടടുക്കുമ്പോൾ സഹതാപത്തോട് കൂടി ആ കഥാപാത്രത്തെ നോക്കി കാണാനേ പ്രേക്ഷകന് സാധിക്കുള്ളു.

ഇപ്പോഴിതാ ,

മഴയെത്തും മുൻപേ എന്ന ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രമായ ശ്രുതിയെ കുറിച്ചും സംസാരിക്കുകയാണ് ആനി. തന്നെപോലെയാണ് മഴയെത്തും മുൻപേയിലെ ശ്രുതിയെന്നും അതുകൊണ്ടാണ് ആ കഥാപാത്രത്തോട് നീതിപുലർത്താൻ കഴിഞ്ഞതെന്നും ആനി പറയുന്നു. അഭിനയിക്കേണ്ട, ജീവിച്ചാൽ മതിയെന്ന് സംവിധായകൻ കമൽ പറഞ്ഞെന്നും ആനി കൂട്ടിച്ചേർക്കുന്നു.

അഭിനയിച്ച സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം അതാണെന്നും ശ്രുതിയിലൂടെയാണ് കൂടുതൽ ആളുകൾ തന്നെ തിരിച്ചറിഞ്ഞതെന്നും ആനി പറഞ്ഞു. ആ സിനിമ കണ്ടിട്ട് തന്നെ ശകാരിച്ച അമ്മമാർ ഉണ്ടെന്നു പറയുന്ന ആനി അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് തന്നെ ഏൽപ്പിച്ചതിൽ സംവിധായകൻ കമലിനോടും രചയിതാവ് ശ്രീനിവാസനോടും നന്ദി പറയുകയും ചെയ്യുന്നു.

'മഴയെത്തും മുൻപേയിലെ ആ ശ്രുതി ഞാൻ തന്നെയാണ്. അതുകൊണ്ടാണ് ആ കഥാപാത്രത്തോട് എനിക്കത്രയും നീതിപുലർത്താൻ കഴിഞ്ഞത്. നീ അഭിനയിക്കേണ്ട, ജീവിച്ചാൽ മതിയെന്നാണ് കമൽ സാർ പറഞ്ഞത്. ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ആ വാശിയും ബഹളവും പൊസസീവ്‌നെസും എല്ലാം എന്നിലുമുണ്ട്. അഭിനയിച്ച സിനിമകളിൽ എനിക്കേറെ ഇഷ്ട്ടപ്പെട്ട കഥാപാത്രം ശ്രുതിയാണ്. ആ കഥാപാത്രമായാണ് കൂടുതൽ ആളുകളും എന്നെ അറിയുന്നതും, പ്രത്യേകിച്ച് അമ്മമാർ.

എന്റെ അഭിനയ ജീവിതത്തിൻ്റെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. അതുപോലെതന്നെ ആളുകൾ നെഞ്ചിലേറ്റിയ കഥാപാത്രമാണ് സ്വപ്നലോകത്തെ ബാലഭാസ്ക്കരൻ എന്ന സിനിമയിലെ ചന്ദ്രികഎന്നും ആനി പറയുന്നു.

ഗൃഹലക്ഷ്മി മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

നന്നായി വർത്തമാനം പറയുന്ന ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന ബോൾഡും വൈബ്രാന്റും ആയ ഒരു പെൺകുട്ടിയാണ് ചിത്രത്തിലെ ശ്രുതി. ജീവിതത്തിലെ ആനിയും നന്നായി വർത്തമാനം പറയുന്ന ആളാണ് .

ഒരു അഭിനേത്രിയെന്ന നിലയിൽ ആനിയുടെ ശ്രദ്ധേയമായ റേഞ്ച് കാണിക്കുന്ന ഒരു സിനിമയാണ് പ്രണയത്തിൻ്റെയും നഷ്ടത്തിൻ്റെയും വിരഹത്തിൻ്റെയും ഉഗ്രമായ കഥ പറയുന്ന 'മഴയെത്തും മുൻപേ'. 1995ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത വളരെ ഏറെ നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഒരു യുവതിയുടെ സ്വയം കണ്ടെത്തലിലേക്കും മോചനത്തിലേക്കുമുള്ള യാത്രയുടെ കൂടി കഥയാണ്. മമ്മൂട്ടി നായകനായെത്തുന്ന ഡബിൾ ഹീറോയിൻ ചിത്രത്തിൽ എനിക്കൊപ്പം ശോഭനയും നായികാ വേഷത്തിലെത്തുന്നു. എന്തിനു വേറൊരു സൂര്യോദയം എന്ന് തുടങ്ങുന്ന മമ്മൂക്കയും ശോഭനയും ചേർന്ന് അഭിനയിക്കുന്ന ഗാനത്തിന് ഇന്നും എന്നും ഒരു പ്രേത്യേക ഫാൻ ബെയ്‌സുണ്ട് .

Tags:    

Similar News