സെയ്ഫ് അലിഖാന് പരുക്കേറ്റത്തിൽ പ്രതികരിച്ച് തെലുങ്ക് താരങ്ങൾ
വ്യാഴാഴ്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ വീട്ടിൽ അതിക്രമിച്ചു കയറിയ ആളുടെ ആക്രമണത്തിൽ കുത്തേറ്റു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ വെച്ചായിരുന്നു സംഭവം കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ നടൻ ഇപ്പോൾ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടയിൽ തെലുങ്ക് താരങ്ങളായ ജൂനിയർ എൻടിആർ, ചിരഞ്ജീവിയുമടക്കം നിരവധി താരങ്ങൾ സംഭവത്തിൽ പ്രതികരിക്കുകയൂം,തങ്ങളുടെ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച വാർത്തയിൽ വളരെ ദുഃഖമുണ്ടെന്നും, നടൻ വേഗം ആരോഗ്യവാനായി എത്തട്ടെയെന്നുമാണ് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി പ്രതികരിച്ചത്. തന്റെ എക്സ് അകൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചിരഞ്ജീവി ഈ കാര്യം പങ്കു വെച്ചത്.
"സൈഫ് അലിഖാനെ ഒരു അതിക്രമിച്ചു കടന്നയാളുടെ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വാർത്തയിൽ അഗാധമായ അസ്വസ്ഥതയുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു."- ചിരഞ്ജീവി കുറിച്ച വാക്കുകൾ.
നടൻ കല്യാൺറാം നന്ദമൂരിയും സെയ്ഫ് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുകയും എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു, "സെയ്ഫ് സാറിന് നേരെയുള്ള ആക്രമണത്തെക്കുറിച്ച് അറിഞ്ഞതിൽ അസ്വസ്ഥതയുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനു വേണ്ടി പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു."
നേരത്തെ, ജൂനിയർ എൻടിആറും എക്‌സ് ഹാൻഡിൽ ഈ വിഷയത്തിൽ തൻ്റെ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു . "സെയ്ഫ് സാറിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടലും സങ്കടവും തോന്നുന്നു. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു." എന്നായിരുന്നു ജൂനിയർ എൻടിആർ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ്.
ജൂനിയർ എൻ ടി ആർ നായകനായ ദേവര എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആയിരുന്നു വില്ലൻ വേഷത്തിൽ എത്തിയത്. അതോടൊപ്പം താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടെയാണ് ദേവര
റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സെയ്ഫ് അലി ഖാൻ്റെ വസതിയിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ ആണ് അക്രമി എത്തുന്നത്. മോഷ്ടിക്കാൻ എത്തിയതാണ് പ്രതി എന്നാണ് പ്രാഥമിക നിഗമനം.സെയ്ഫ് അലി ഖാന്റെ ഒരു മുറിവ് ആഴത്തിലുള്ളതാണെന്നും എന്നാൽ അത് സെയ്ഫിൻ്റെ നട്ടെല്ലിനെ ബാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.