ഇത് ഇൻഡസ്ട്രയിലെ നടന്മാരെ കൊണ്ട് പറ്റാത്തത്; 2024ൽ മറ്റൊര് ഇൻഡസ്ട്രിയിൽ പോയി സോളോ ഹിറ്റ് അടിച്ച പാൻ ഇന്ത്യൻ താരം
2023ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന പാൻ ഇന്ത്യൻ ചിത്രം നേരിട്ട കടുത്ത പരാജയത്തിന് ശേഷം ദുൽഖർ സൽമാൻ എന്ന നടൻ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ടിരുന്നു. അതിനു ശേഷം മലയാളത്തിൽ താരം മറ്റൊരു ചിത്രവു ചെയ്തിരുന്നില്ല. പിന്നീട് ദുൽഖർ സലാമിന്റെ ഒരു ചിത്രം എത്തുന്നു എന്നുള്ള വാർത്ത ഉണ്ടാകുന്ന തെലുങ്ക് ഇൻഡസ്ട്രയിൽ നിന്നാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'ലക്കി ഭാസ്‌ക്കർ'. വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഒക്കെ വൈറലായിരുന്നെങ്കിലും , മലയാളത്തിൽ താരത്തിന് ഒരു ചിത്രം പോലും 2024ൽ എല്ലാ എന്നുള്ളത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.
എന്നാൽ ഒരു പീരിയോഡിക് ചിത്രം കൊണ്ട്, തെലുങ്ക് സിനിമ ഇൻഡസ്ട്രയിലെ നടന്മാരെ കൊണ്ട് പറ്റാത്ത അത്ര വൻ ഹിറ്റായി മാറി ലക്കി ഭാസ്‍കര്‍. മലയാളത്തിലെ ഒരു നടൻ തെലുങ്ക് ഇൻഡസ്ട്രിയിൽ പോയി സോളോ ഹിറ്റ് അടിച്ച് 100 കോടി ക്ലബിലാണ് ചിത്രം എത്തിയത്. പിന്നീട് ഒ ടി ടി റിലീസായി നെറ്ഫ്ലിക്സിൽ ചിത്രം എത്തിയപ്പോഴും വലിയ നേട്ടങ്ങൾ ആണ് കൊയ്തത്. ഒരു മലയാളം നടൻ നായകനായിട്ടുള്ള ചിത്രത്തിന് ലഭിച്ചതില്‍ ഉയര്‍ന്ന തുകയാണ് ദുല്‍ഖര്‍ സിനിമയ്‍ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്. ലക്കി ഭാസ്‍കറിന് ഒടിടിക്ക് 30 കോടിയില്‍ അധികം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 112 കോടിയില്‍ അധികം നേടിയപ്പോള്‍ മുൻനിര മലയാള താരങ്ങളും കൊതിക്കുന്ന പാൻ ഇന്ത്യൻ പദവിയിലേക്കും ആണ് ദുല്‍ഖറിന്റെ കുതിപ്പ്.
മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയ ചിത്രത്തിന്റെ നിര്‍മ്മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ എസ് നാഗവംശിയാണ്.
അതേസമയം ദുൽഖർ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു വാർത്ത ചിത്രത്തിന്റെ പ്രൊമോഷനിടയിൽ ദുൽഖർ പങ്കുവെച്ചിരുന്നു. ഇനി മലയാള ചിത്രങ്ങൾ ചെയ്യുമെന്ന് നടൻ വെക്തമാക്കിരുന്നു. ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പമുള്ള ചിത്രമാണ് അതിൽ ഒന്ന്. ചിത്രം 2025 ഏപ്രിലിൽ ആരംഭിക്കും. ആന്റണി പെപെ , എസ ജെ സൂര്യ എന്നിവർ ചിത്രത്തിൽ ഉണ്ടാകുമെന്നണ് റിപ്പോർട്ടുകൾ. പറവയ്ക്കു ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖറിന്റെ മറ്റൊരു മലയാള ചിത്രം. കൂടാതെ നവാഗതനായ മറ്റൊരു സംവിധാനയകന്റെ ഒപ്പമുള്ള ദുൽഖർ ചിത്രവും 2025ൽ മലയാളി പ്രേക്ഷകർക്കായി എത്തും.
റാണാ ദഗുബട്ടി നിർമ്മിക്കുന്ന തമിഴ് ചിത്രമായ കാന്തയാണ് ദുൽഖറിന്റെ എപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന തമിഴ് ചിത്രം. ഭാഗ്യശ്രീ ബ്രോസ് ആണ് ചിത്രത്തിലെ നായികാ. കാന്തയും ഒരു പീരിയോഡിക് ചിത്രമാണ്.