രേഖ ചിത്രത്തിലെ ജോൺ പോളിന്റെ ശബ്ദത്തിന് ജീവൻ നൽകിയത് ഈ മിമിക്രി കലാകാരൻ

Update: 2025-01-23 13:04 GMT

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം വിജയകരമായി അതിന്റെ പ്രദർശനം തുടരുകയാണ്. ആൾട്ടർനേറ്റിവ് ഹിസ്റ്ററി എന്ന ഒരു പുതിയ യോനാറിലാണ് ചിത്രം ചിത്രാകരിച്ചിരിക്കുന്നത്. സിനിമക്കുള്ളിലെ കഥ പറയുന്ന ചിത്രം പഴയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രീകരിക്കുന്നത്. ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറി കടന്നുവരുന്നതുകൊണ്ടും യാഥാർത്ഥമല്ലാത്തൊരു കഥയെ ആവിഷ്കരിച്ചെടുക്കേണ്ടതുകൊണ്ടും AI സാങ്കേതികവിദ്യയെ വളരെ മികച്ച രീതിയിൽ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വിൻറ്റെജ് ലൂക്കും , ദേവദൂതർ പാടി എന്ന പാട്ടിൽ ലിസിക്കടുത്തു നിന്ന് പാടുന്ന രേഖയായെത്തുന്ന അനശ്വരരാജനെയുമെല്ലാം സൃഷ്ടിച്ചിരിക്കുന്നത് ആ മികച്ച A I സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ.

ചിത്രത്തിൽ കാതോട് കാതോരം എന്ന സിനിമയും അതിന്റെ അണിയറക്കാരുമെല്ലാം പുനർസൃഷ്ടിക്കപ്പെട്ടു. അങ്ങനെ പുനർസൃഷ്ടിച്ചവരുടെ കൂട്ടത്തിൽ ഏറെ സ്രെധിക്കപ്പെട്ടൊരു പുനർസൃഷ്ടിയാണ് ജോണ് പൊയിലിന്റേത്. അടുത്തിടെ അന്തരിച്ച ജോണ് പോളിനെ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്താൽ രേഖ ചിത്രത്തിൽ തിരിച്ചു കൊണ്ട് വന്നപ്പോൾ അദ്ദേഹത്തിന്റേതെന്ന് നാം വിശ്വസിച്ച ശബ്ദത്തിനുടമ മറ്റൊരാളായിരുന്നു. ബേസിൽ എന്ന മിമിക്രി കലാകാരന്റെ ശബ്ദമാണ് ജോൺ പോളിന് രേഖാചിത്രത്തിൽ ജീവൻ നൽകിയത്.

10 വർഷത്തോളമായി ബേസിൽ മിമിക്രി കലാരംഗത്തുണ്ട്. പക്ഷെ ജോൺ പോളിന്റെ ശബ്ദം അനുകരിക്കുക എന്നത് ഒരു ശ്രേമകരമായ ദൗത്യമായിരുന്നു. പ്രേത്യേകിച്ഛ് ജോൺ പോൽ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ. ജോണ് പോളിങ്ങാനാകും ആ ഡയലോഗുകൾ പറയുന്നതെന്നും അദ്ദേഹത്തിന്റെ ശൈലിയും മനസിലാക്കിയെടുക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളെയാണ് ബേസിൽ ആശ്രയിച്ചത്. അദ്ദേഹത്തിന്റെ ലഭ്യമായ എല്ലാ അഭിമുഖങ്ങളും അയാൾ കണ്ടു. ഒരു മാസത്തോളം വേണ്ടി വന്നു ജോൺ പോളിന്റെ ശബ്ദത്തിലേക്കെത്താനുള്ള പരിശീലനങ്ങൾക്ക്. ശബ്ദം മാത്രം നൽകിയിട്ടും സിനിമയിലെങ്ങനെ ത്യലോഗുകൾക്കനുസരിച്ച് ജോൺ പോൽ സംസാരിക്കുന്നു എന്ന സംശയം പലരിലുമുണ്ടാകാം. എന്നാൽ ബെന്നി ശബ്ദം മാത്രമല്ല നൽകിയത്. അവിടെയാണ് എ ഐ സാങ്കേതിക വിദ്യയുടെ കളി. ബെന്നി ഡയലോഗുകൾ ജോണ് പോളിന്റെ ശബ്ദത്തിൽ പറയുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് അതിൽ നിന്നും ബെന്നിയുടെ ചുണ്ടുകൾ മാത്രം കട്ട് ചെയ്ത് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജോൺ പോളിന്റെ ചുണ്ടുകളുടെ സ്ഥാനത്തേക്ക് റീപ്ലേസ് ചെയ്തിരിക്കുകയാണ്. അങ്ങനെയാണ് ത്യലോഗുകൾക്കൊപ്പം ജോൺ പോളിന്റെ ചുണ്ടുകളും ചലിക്കുന്നതായി പ്രേക്ഷകർക്ക് തോന്നുന്നത്.

15 ആമത്തെ ടേക്കിലാണ് ശബ്ദം ഓക്കേ ആയത്. സംവിധായകന്റെ ഇടപെടലും ശബ്ദം കൂടുതൽ മികച്ചതാക്കാൻ സഹായിച്ചുവെന്ന് ബേസിൽ പറയുന്നു. ഡബ്ബിങ്ങിന് പോകുമ്പോൾ ഇത്രവലിയ കാര്യമാണെന്ന് കരുതിയിരുന്നില്ലെന്നും ചെയ്തു തുടങ്ങിയപ്പോഴാണ് മിമിക്രി പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ഡബ്ബിങ്ങെന്ന് മനസിലായതെന്നും ബേസിൽ പറയുന്നു.

സിനിമ കണ്ട് പുറത്തിറങ്ങിയവരിൽ പലർക്കും രേഖാചിത്രത്തിൽ നടക്കുന്ന സംഭവങ്ങൾ യാഥാർഥ്യമാണോ മിഥ്യയാണോയെന്ന് തിരിച്ചറിയാനായിരുന്നില്ല. കഥയും മനുഷ്യരുമെല്ലാം ഒന്നിനോടൊന്ന് യോജിക്കുന്നവ. സിനിമയിലഭിനയിച്ചത് താരങ്ങളാണെങ്കിലും അത് യഥാർത്ഥത്തിൽ നടന്നതാണോ എന്ന ചോദ്യം പലരിലുമുണ്ടായി. ജോൺ പോളിന്റെ അഭിമുഖത്തിൽ രേഖയെ കുറിച്ച് പരാമര്ശിക്കുന്നതായിരുന്നു അതിന് കാരണം. പക്ഷെ രേഖ മാത്രമല്ല ജോൺ പോളിന്റെ അഭിമുഖം പോലും എ ഐയുടെ സഹായത്താൽ സൃഷ്ടിക്കപ്പെട്ടതരുന്നു. ജോണ് പോളിന്റെ ശബ്ദം യാഥാർത്ഥമാണെന്ന് പ്രേക്ഷകർ വിജയിച്ചത് തന്നെയാണ് ബേസിൽ ബെന്നി എന്ന കലാകാരന്റെ വിജയവും.

Tags:    

Similar News