ഇനി ട്രെൻഡ് ഭരിക്കുന്നത് ബ്രോമാൻസിലെ ഈ തകർപ്പൻ ഗാനം

Update: 2025-02-09 05:40 GMT

അരുണ്‍ ഡി ജോസിന്റെ സംവിധാനത്തിൽ അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ബ്രൊമാന്‍സ്’ എന്ന ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.

യൂത്തിന്റെ വൈബ് പിടിച്ചുള്ള തകർപ്പൻ ഗാനവുമായാണ് ബ്രോമാൻസ് എത്തിയിരിക്കുന്നത്. യൂത്തിനിടയിൽ അടുത്ത ട്രെൻഡിങ് നമ്പർ ആകാനുള്ള സകല ചേരുവകളും അടങ്ങിയതാണ് ഗാനം. ‘ലോക്കല്‍ ജെന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ് . ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശരത് മണ്ണാര്‍ക്കാട്, ശിഖ പ്രഭാകരന്‍, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ്.

ജോ ആൻഡ് ജോ ,18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. സംഗീത രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് – ചമന്‍ ചാക്കോ, ക്യാമറ – അഖില്‍ ജോര്‍ജ്, ആര്‍ട്ട് – നിമേഷ് എം താനൂര്‍, മേക്കപ്പ് – റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും – മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ – യെല്ലോ ടൂത്, വിതരണം – സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ – റിന്‍സി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags:    

Similar News