തിയേറ്റർ റിലീസിന് ശേഷം വിടാമുയാർച്ചി നെറ്റ്ഫ്ലിക്സിൽ

Update: 2025-02-06 09:37 GMT

രണ്ടു വർഷത്തിന് ശേഷം അജിത്ത് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത അജിത്ത് ചിത്രം വിടാമുയാർച്ചി ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തൃഷ കൃഷ്ണൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന് ഇന്ന് രാവിലെ മുതൽ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ആരാധകർ ഇപ്പോൾ ചിത്രത്തിൻ്റെ റിലീസ് ആഘോഷിക്കുമ്പോൾ, അജിത്ത് നായകനായ ചിത്രം തിയേറ്റർ റണ്ണിന് ശേഷം എവിടെ സ്ട്രീം ചെയ്യുമെന്ന് നോക്കാം.

തിയേറ്റർ റണ്ണിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. ജനുവരിയിൽ നെറ്റ്ഫ്ലിക്സ് ഈ കാര്യം വെളിപ്പെടുത്തിയിരുന്നു. റിലീസിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തും.

മഗിഴ് തിരുമേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയാർച്ചി. ജോനാഥൻ മോസ്റ്റോവിൻ്റെ ബ്രേക്ക്ഡൗണിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രത്തിൽ അജിത് കുമാർ, അർജുൻ സർജ, തൃഷ കൃഷ്ണൻ, റെജീന കസാന്ദ്ര, ആരവ് എന്നിവരും അഭിനയിക്കുന്നു.

വിടവുമുയർച്ചിയിൽ അർജുൻ എന്ന കഥാപാത്രമായി ആണ് അജിത്ത് എത്തുന്നത്. വിവാഹ ബന്ധത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും വിവാഹമോചനത്തിലേക്ക് അടുക്കുകയും ചെയ്യുന്ന അർജുനും കയലും . വേർപിരിയുന്നതിന് മുമ്പ് ഒരുമിച്ച് ഒരു അവസാന യാത്ര നടത്താൻ തീരുമാനിക്കുന്നു. യാത്രയ്ക്കിടെ, കയലിനെ കാണാതാവുകയും, തിരോധാനത്തിൻ്റെ നിഗൂഢത കണ്ടെത്താനുള്ള അർജുന്റെ അന്വേഷണത്തെ തുടർന്നാണ് കഥ പുരോഗമിക്കുന്നത്.

ഓം പ്രകാശ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് എൻ ബി ശ്രീകാന്ത് നിർവഹിക്കുന്നു. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 

Tags:    

Similar News