പുഷ്പയിൽ അഭിനയിക്കാൻ സുകുമാറിന്റെ മകൾ അവസരം ചോദിച്ചപ്പോൾ

Update: 2025-01-18 07:14 GMT

അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച പുഷ്പ 2 2024-ലെ ഏറ്റവും ഹിറ്റ് ചിത്രമായി മാറി. ചിത്രം എല്ലാ റെക്കോർഡുകളും തകർത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതിയ ചരിത്രം ഉണ്ടാക്കി. 1438 കൂടിയാണ് ചിത്രം ആഗോളത്തിൽ ഇതുവരെ നേടിയിരിക്കുന്നത്. നിരവധി കാരണങ്ങൾ കൊണ്ട് പുഷ്പ 2 വലിയ ചർച്ചകളിൽ ഇടം നേടിയ ചിത്രമായിരുന്നു. ഇപ്പോൾ പുഷ്പയുടെ സംവിധായകൻ സുകുമാറിന്റെ മകൾ വെളിപ്പെടുത്തിയ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്. പുഷ്പായിൽ അഭിനയിക്കാൻ താൻ അച്ഛനോട് അവസരം ചോദിച്ചിരുന്നു എന്ന കാര്യമായിരുന്നു സുകുമാറിൻ്റെ മകൾ സുകൃതി വേണി ബാൻഡ്രെഡി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

അടുത്തിടെ ഗാന്ധി തത്ത ചേറ്റു എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സുകുമാറിൻ്റെ മകൾ സുകൃതി വേണി ബാൻഡ്രെഡി. ചെറുപ്പം മുതലേ ഒരു അഭിനേതാവാകാൻ ആഗ്രഹമുണ്ടായിരുന്നോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു ഈ കാര്യം സുകൃതി പറഞ്ഞത്.

“പുഷ്പയിൽ അഭിനയിക്കാമോ എന്ന് ഞാൻ അച്ഛനോട് ചോദിച്ചു.ഓഡിഷൻ നടത്തൂ, നമുക്ക് നോക്കാം എന്നായിരുന്നു അച്ഛൻ പറഞ്ഞത്.''

എന്നാൽ ഈ രസകരമായ ഒരു വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റി.

പുഷ്പ 2 ൻ്റെ പ്രസ് മീറ്റിംഗിൽ അച്ഛൻ സുകുമാറും അമ്മയുമായ തബിതയ്‌ക്കൊപ്പം എത്തിയതായിരുന്നു സുകൃതി.

അതിനോടൊപ്പം തന്നെ തൻ്റെ മകളുടെ അരങ്ങേറ്റ പ്രകടനത്തെക്കുറിച്ചും, ഓൺ -സ്‌ക്രീനിൽ കാണിച്ച കഴിവുകൾ കൊണ്ട് മകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സുകുമാർ പറയുന്നു.

“സുകൃതിയുടെ പ്രകടനത്തിൻ്റെ ആദ്യ വീഡിയോ ക്ലിപ്പ് കണ്ടപ്പോൾ, ഞാൻ വളരെ ആശ്ചര്യപ്പെട്ടു. എൻ്റെ മകൾ എത്ര ഉജ്ജ്വലമായ പ്രകടനമാണ് നടത്തിയതെന്ന് പറയാൻ ഞാൻ മടിക്കുന്നില്ല. ചിത്രത്തിൻ്റെ നിർമ്മാതാവായ സിന്ധു റാവു ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ വളരെയധികം പരിശ്രമിച്ചു'' എന്നും സുകുമാർ പറയുന്നു. 

Tags:    

Similar News