കാന്താരാ 2 വിൽ മോഹൻ ലാൽ ഉണ്ടാകുമോ?

Update: 2025-03-28 12:16 GMT

മോഹൻലാൽ നായകനായ എമ്പുരാൻ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. റിലീസ് ചെയ്ത് ഒരുദിനത്തിനകം തന്നെ ഈ ആക്ഷൻ ത്രില്ലർ സിനിമ റെക്കോർഡുകൾ എഴുതുകയാണ്.

ഈ പശ്ചാത്തലത്തിൽ മോഹൻലാൽ റിഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1' എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങളാണിപ്പോൾ പുറത്തുവരുന്നത്. മോഹൻലാൽ തന്നെ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയും ചെയ്തു. "എന്നെ 'കാന്താര 2' ലേക്ക് കൂട്ടിക്കൊണ്ടുപോകണം. ഒരു നല്ല കഥാപാത്രം തരൂ. ഞാൻ അത്രമേൽ മോശം നടനല്ലെന്ന് തോന്നുന്നു!" എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി.

'കാന്താര: ചാപ്റ്റർ 1' ൽ യഥാർത്ഥത്തിൽ അദ്ദേഹം ഉണ്ടാകുമോ എന്നതിൽ ഉറപ്പ് വന്നിട്ടില്ലെങ്കിലും , ലാലേട്ടൻ നർമ്മത്തിൽ പൊതിഞ്ഞു നൽകിയ മറുപടി ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

2022-ൽ പുറത്തിറങ്ങി ദേശീയ പുരസ്കാരം നേടിയ 'കാന്താര' എന്ന ഹിറ്റ് സിനിമയുടെ പ്രീക്വലായാണ് 'കാന്താര: ചാപ്റ്റർ 1'ഒരുക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് കുറച്ച് മാസങ്ങളായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഫോക്ക്‌ലോർ-ആക്ഷൻ ഘടകങ്ങൾക്കായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ ഒരുങ്ങിയ എമ്പുരാൻ പല റെക്കോർഡുകളും തിരുത്തിയേഴുമ്പോൾ മോഹൻ ലാൽ, മമ്മൂട്ടി, നയൻതാര എന്നിവർ ഒരു പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്തയും സിനിമപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയ്ക്കിടയാക്കിയിരിക്കുകയാണ്. 

Tags:    

Similar News