405 മണിക്കൂറെടുത്ത് നെയ്തെടുത്തതും, 30 വർഷം പഴക്കമുള്ളതും ; ശ്രെദ്ധ നേടി കീർത്തിയുടെ സാരി വിശേഷങ്ങൾ
തെന്നിന്ധ്യൻ താരം കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം കഴിഞ്ഞത് കഴിഞ്ഞ വർഷം ഡിസംബർ 20 ന് ആയിരുന്നു.ഗോവയിൽ നടന്ന അതി മനോഹരവും സ്വകാര്യാവുമായ ചടങ്ങിലെ ചിത്രങ്ങൾ വിവാഹ ശേഷം ഇടയ്ക്കിടയ്ക്ക് തരാം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം വൈറൽ ആയിരുന്നു. ഇപ്പോൾ വിവാഹത്തിനായി കീർത്തി ഉടുത്ത സാരിയുടെ വിശേഷങ്ങൾ ആണ് ശ്രെദ്ധ നേടുന്നത്. മഞ്ഞയും പച്ചയും ചേർന്ന തമിഴ് ശൈലിയിൽ മടിസാർ സാരിയും, കേരള സ്റ്റൈലിൽ കടും ചുവപ്പ് നിറത്തിൽ വിവാഹസാരി ധരിച്ചുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിൽ കടും ചുവന്ന നിറത്തിലെ സാരിയുടെ പിന്നിലെ കഥ വ്യത്യസ്തമാണ്. അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള വിവാഹ പട്ടുസാരിയാണ് കീർത്തി കല്യാണത്തിനായി ഉടുത്തത്.അനിത ഡോംഗ്രെ എന്ന ഡിസൈനർ ആണ് സാരിയുടെ പുതിയ ലൂക്കിയും സ്റ്റൈലിനും പിന്നിൽ.
“ഇത് എൻ്റെ അമ്മയുടെ വിവാഹ സാരിയാണ്, ഞാൻ അത് പുതുക്കി. അനിത ഡോംഗ്രെ എന്ന ഡിസൈനർ ആണ് മനോഹരമായി അതെനിക് ചെയ്ത തന്നത്.''
30 വർഷം മുമ്പ് അതേ ചുവന്ന സാരി ധരിച്ച മേനകയുടെ ചിത്രങ്ങൾക്ക് ഒപ്പം വെച്ച് പങ്കുവെച്ചുകൊണ്ട് കീർത്തി സുരേഷ് കുറിച്ച വാക്കുകൾ ആണിവ.
യഥാർത്ഥത്തിൽ അമ്മയുടെ സാരി ഉടുക്കാൻ തനിക് പ്ലാൻ ഇല്ലായിരുന്നുവെന്നും, വരൻ്റെ ഭാഗത്ത് നിന്ന് ആദ്യം ഒരു സാരി ഉണ്ടായിരുന്നു . പക്ഷേ അത് പിന്നീട് മാറ്റേണ്ടതായിരുന്നു. അതിനാൽ രണ്ട് സാരികൾ തനിക്ക് ആവശ്യമായതിനാൽ ആ സാരി താൻ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കീർത്തി സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മഞ്ഞയും പച്ചയും നിറത്തിലുള്ള മടിസാരിയിലാണ് കീർത്തി താലികെട്ടിനെത്തിയത്.405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.കീർത്തിയുടെ അതിമനോഹരമായ ചുവന്ന നിറത്തിലുള്ള സാരിയുടെ ഒപ്പം, ഡയമണ്ട് നെക്ലേസ്, കമ്മലുകൾ, ആണ് താരം ധരിച്ചിരിക്കുന്നത്.