പ്രതിഫലം വാങ്ങിയ ശേഷം സംഗീത സംവിധായകന് അവകാശമില്ല; ഇളയരാജയ്ക്കെതിരെ എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലും തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗപ്പെടുത്തിയെന്ന് ചൂണ്ടികാണിച്ച് ഇളയരാജ രംഗത്തെത്തിയിരുന്നു. ‌കൂടാതെ ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് തന്റെ പാട്ട് ഉപയോഗിച്ചതിനും നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

Update: 2024-06-18 14:12 GMT

ഇളയരാജ സംഗീതം നൽകിയ 4500- ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന് നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. ഇപ്പോൾ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

പ്രതിഫലം വാങ്ങിയ ശേഷം ഗാനങ്ങളുടെ മേൽ സംഗീത സംവിധായകന് അവകാശമില്ലെന്നാണ് എക്കോ റെക്കോർഡിങ് സ്റ്റുഡിയോ ഹർജിയിൽ പറഞ്ഞു. 1970 നും 1990 നും ഇടയിൽ രചിച്ച ഗാനങ്ങളുടെ പകർപ്പവകാശം ഇളയരാജയ്ക്ക് നൽകാനാവില്ല, കാരണം അവയുടെ അവകാശം നിലനിർത്തിയിട്ടില്ല. മത്രമല്ല, എ ആർ റഹ്മാൻ ഇത്തരത്തിൽ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകർപ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തിൽ അങ്ങനെയൊരു കാരറില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Similar News