SK25:ശിവകാർത്തികേയന്റെ 25 മത് ചിത്രം സംവിധാനം ചെയ്യാൻ സുധ കൊങ്ങര
അമരന്റെ മഹാ വിജയത്തിന് ശേഷം ശിവകാർത്തികേയൻ ഇപ്പോൾ തന്റെ 25 മത് ചിത്രത്തിന്റെ തയാറെടുപ്പിലാണ്. സുധ കൊങ്ങരയാണ് ശിവകാർത്തികേയന്റെ 25മത് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജയം രവി വില്ലനായും, അഥർവ്വ മറ്റൊരു പ്രധാന വേഷത്തിലും എത്തുന്നു. തെലുങ്ക് താരം ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഡിസംബർ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയതായി ഔദ്യോഗികമായി അറിയിച്ചു. SK25 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയ പേര്. ടൗണ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌ക്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
ശിവകാർത്തികേയനും സുധ കൊങ്ങരയും തമ്മിൽ തർക്കമുണ്ടായി എന്ന അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. മുൻ സിനിമയിലെ കഥാപാത്രത്തിനായി വളർത്തിയ താടി ഷൂട്ടിനായി ട്രിം ചെയ്യാൻ നടനോട് ആവശ്യപ്പെട്ടതാണ് തർക്കമാകാൻ കാരണം എന്നാണ് പ്രചരിച്ചത്. എന്നിരുന്നാലും, ശിവകാർത്തികേയന്റെ അടുത്ത് നേരത്തെ അറിയിച്ചിട്ടില്ലാത്തതിനാൽ അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഞെട്ടിപ്പോയി എന്നും . മാത്രമല്ല, പരുത്തിവീരനിലെ കാർത്തിയുമായി ശിവകാർത്തികേയൻ്റെ നിലവിലുള്ള ലുക്ക് സുധ താരതമ്യം ചെയ്തപ്പോൾ, താരം പ്രകോപിതനായി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയതായും
വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് പിന്നീട് ചിത്രത്തിന്റെ അപ്ഡേറ്റുകളിലൂടെ വെക്തമായി.
സുധ കൊങ്കര ഈ ചിത്രം ആദ്യം സൂര്യയെ നായകനാക്കി ആയിരുന്നു ചർച്ചകൾ നടത്തിയത്. 'പുറന്നൂർ' എന്നാണ് ആ ചിത്രത്തിന്റെ പേര്. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിൽ ഉണ്ടായ തർക്കത്തിൽ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറിയതായി അറിയിക്കുകയായിരുന്നു. ഈ ചിത്രമാണ് ശിവകാർത്തികേയനെ നായകനാക്കി വരുന്നതെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.