സിനിമയിലെ 22 വർഷം സൂര്യ 45ന്റെ സെറ്റിൽ വെച്ച് ആഘോഷിച്ച് തൃഷ

Update: 2024-12-15 09:17 GMT

അഭിനയ ജീവിതത്തിലെ 22 വർഷം പൂർത്തിയാക്കി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണ. സൂര്യ 45 സെറ്റിൽ വെച്ചായിരുന്നു താരം ഇത് ആഘോഷിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ആഘോഷപരിപാടിയിൽ തൃഷയ്‌ക്കൊപ്പം നടൻ സൂര്യയും പങ്കുചേർന്നു. സിനിമയുടെ നിർമ്മാതാക്കൾ ആയ ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ആണ് വീഡിയോ സാമൂഹ്യ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത്.'' ലൈറ്റ് ക്യാമറ ആക്ഷന്റെ അത്ഭുതകരമായ 22 വർഷങ്ങൾ '' എന്നെഴുതിയ കേക്ക് ആണ് തൃഷ മുറിക്കുന്നത്. കേക്ക് മുറിക്കുന്ന തൃഷയ്‌ക്കൊപ്പം നടൻ സൂര്യയും സംവിധായകൻ ആർ ജെ ബാലാജിയും അണിയറ പ്രവത്തകരും നിൽക്കുന്നത് വിഡിയോയിൽ കാണാം. സമ്മാനമായി തൃഷയ്ക്ക് സൂര്യയും അണിയറ പ്രവർത്തകരും പൂക്കളും നൽകുന്നുണ്ട്.

വ്യത്യസ്തമായ താടിയും മീശയും ഉള്ള സൂര്യയുടെ ചിത്രത്തിലെ പുതിയ ലുക്ക് വീഡിയോയിലൂടെ പുറത്തു വന്നിരിക്കുന്നയാണ്. 2002ൽ സൂര്യ നായകനായ മൗനം പേസിയതെ എന്ന ചിത്രത്തിലാണ് തൃഷ ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് സ്വാമി (2003), ഗില്ലി (2004) , ആറു ( 2005) എന്നിവയാണ് നടിയെന്ന നിലയിൽ തൃഷയുടെ താര മൂല്യം ഉയർത്തിയ ചിത്രങ്ങൾ. തമിഴ് , തെലുങ്ക് , ഹിന്ദി, കന്നഡ , മലയാളം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ 19 വർഷങ്ങളും ശേഷമാണ് സൂര്യക്കൊപ്പം തൃഷ വീണ്ടും അഭിനയിക്കുന്നത്. ആറു ആർ ജെ ബാലാജി ആണ് സൂര്യ 45 ന്റെ സംവിധായകൻ. സൂര്യക്കൊപ്പമുള്ള നടിയുടെ ഒത്തുചേരലിൽ വലിയ ആവേശത്തിലാണ് ആരാധകർ.

2023 ലെ ലോകേഷ് കനകരാജ് - വിജയ് ചിത്രമായ ലിയോയിലാണ് തൃഷ അവസാനമായി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചത്. കൂടാതെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന വിജയ് ചിത്രത്തിൽ ഒരു ഡാൻസ് നമ്പരിൽ അതിഥി വേഷവും ചെയ്തു. സൂര്യ 45 അല്ലാതെ വിടമുയാർച്ചി, ഐഡൻ്റിറ്റി, വിശ്വംഭര, തഗ് ലൈഫ് തുടങ്ങിയവ ആണ് തൃഷയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. 

Tags:    

Similar News