മുംബൈയിലെ ആറ് ആഡംബര ഫ്‌ളാറ്റുകൾക്കായി അഭിഷേക് ബച്ചൻ ഭീമമായ തുക ചിലവഴിച്ചു
മണി കൺട്രോൾ ഡോട്ട് കോം പറയുന്നതനുസരിച്ച്, ഒബ്‌റോയ് റിയാലിറ്റിയുടെ ഒബ്‌റോയ് സ്കൈ സിറ്റി പ്രോജക്റ്റിലെ അപ്പാർട്ട്‌മെൻ്റുകളാണ് താരം വാങ്ങിയത്.
By : Athul
Update: 2024-06-19 08:55 GMT
മുംബൈയിലെ ബോറിവാലി ഏരിയയിൽ അഭിഷേക് ബച്ചൻ 15.42 കോടി രൂപയ്ക്ക് ആറ് ഫ്‌ളാറ്റുകൾ വാങ്ങിയതായി റിപ്പോർട്ട്. മണി കൺട്രോൾ ഡോട്ട് കോം പറയുന്നതനുസരിച്ച്, ഒബ്‌റോയ് റിയാലിറ്റിയുടെ ഒബ്‌റോയ് സ്കൈ സിറ്റി പ്രോജക്റ്റിലെ അപ്പാർട്ട്‌മെൻ്റുകളാണ് താരം വാങ്ങിയത്.
ഈ ആറ് അപ്പാർട്ട്‌മെൻ്റുകൾ മൊത്തം 4,894 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും ചതുരശ്ര അടിക്ക് 31,498 രൂപയ്ക്കാണ് വിറ്റത്. 2024 മെയ് 5-നാണ് വിൽപ്പന കരാർ ഒപ്പിട്ടത്. ബോറിവലി ഈസ്റ്റിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ (WEH) സ്ഥിതി ചെയ്യുന്ന ഒരു ബഹുനില കെട്ടിടത്തിൻ്റെ 57-ാം നിലയിലാണ് അപ്പാർട്ട്‌മെൻ്റുകൾ, 10 പാർക്കിംഗ് സ്ഥലങ്ങൾ ഉൾപ്പെടുന്നു.