ഛാവയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടുത്തം ; ആളപായമില്ല
വിക്കി കൗശൽ നായകനായ ബോളിവുഡ് ചിത്രം ഛാവയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടുത്തം. ബുധനാഴ്ച രാത്രി, ന്യൂഡൽഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ നടന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെയാണ് വൻ തീപിടിത്തമുണ്ടായത്. വൈകുന്നേരം നടന്ന ഷോയ്ക്കിടെ ആയിരുന്നു തീപിടുത്തം.
ഡൽഹി ഫയർ സർവീസസ് റിപ്പോർട്ടനുസരിച്ച് ഏകദേശം വൈകുന്നേരം 5:44 ന് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ആറ് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തേക്ക് അയച്ചു. പിവിആർ സിനിമാസിൽ നടന്ന ഛാവ സിനിമയുടെ 4:15 PM ഷോയ്ക്കിടെ തിയേറ്ററിന്റെ ഒരു മൂലയ്ക്ക് തീപിടിക്കുകയും പ്രേക്ഷകർക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു.തിയേറ്ററിലെ സ്‌ക്രീനിന്റെ മുകൾ ഭാഗമാണ് കത്തി നശിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ തിയേറ്ററിലെ തീ അണയ്ക്കുകയും ആളുകളെ തിയേറ്ററിന് പുറത്ത് എത്തിക്കുകയും ചെയ്തിരുന്നു. ആർക്കും പരിക്ക് ഇല്ലെന്നാണ് റിപ്പോർട്ട്.
മൾട്ടിപ്ലക്‌സിലെ ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് മാളിലെ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.തീ ആളിപ്പടരുമ്പോൾ അത് സിനിമയിലെ ഒരു രംഗമാണെന്ന് വീചരിക്കുപോയി എന്നായിരുന്നു സിനിമ കണ്ടുകൊണ്ടിരുന്ന ഒരു പ്രേക്ഷകൻ മാധ്യമങ്ങളോട് പറഞ്ഞത് "ഹാളിനുള്ളിൽ തീ പടർന്ന് പുക ഉയരുന്നത് മനസ്സിലാക്കിയ ആളുകൾ നിലവിളിക്കാൻ തുടങ്ങി. ചെറിയ തീപിടിത്തമായിരുന്നു. ഫയർ അലാറം അടിച്ചതിനാൽ സിനിമാ ഹാൾ ജീവനക്കാർ വന്ന് എല്ലാവരോടും വേഗം പോകണമെന്ന് ആവശ്യപ്പെട്ടു," ഒരു പ്രേക്ഷകന് പറയുന്നു.
ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'.ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഗംഭീര പ്രതികരണമാണ് ഗംഭീര പ്രതികരണമാണ് നേടുന്നത്. ആഗോളതലത്തിൽ 300 കോടി കളക്ഷൻ കടന്നിരിക്കുകയാണ് ചിത്രം. ചിത്രത്തിൽ മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ വേഷത്തിൽ ആണ് വിക്കി കൗശൽ എത്തുന്നത്. രശ്‌മിക മന്ദനായാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ സംഭാജിയുടെ ഭാര്യ മഹാറാണി യേശുഭായിയായി ആണ് രശ്‌മിക എത്തുന്നത്. ചിത്രം മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജൻ ആണ് നിർമ്മിക്കുന്നത്.അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.