ക്രിഷ് 4 ൽ സംവിധാനവേഷത്തിൽ അരങ്ങേറ്റം കുറിക്കാൻ ഹൃതിക് റോഷൻ

Update: 2025-03-28 11:05 GMT

ബോളിവൂഡ് സൂപ്പർ താരം ഹൃതിക് റോഷൻ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. യഷ് രാജ് ഫിലിംസും രാകേഷ് റോഷനും ചേർന്ന് നിർമ്മിക്കുന്ന

ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ക്രിഷ് 4 ൽ കരിയറിലെ ആദ്യ സംവിധാനവേഷം അണിയുകയാണ് ഹൃതിക് റോഷൻ. സംവിധാനവും നിർമാണവും സംബന്ധിച്ച നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് ഇപ്പോൾ ചിത്രത്തിൻറെ സംവിധാനത്തിലേക്ക് ഹൃതിക് റോഷൻ എത്തിയിരിക്കുന്നത്.

കൃഷ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. സമീപ കാല റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 700 കോടി രൂപയുടെ നിർമ്മാണ ചെലവ് ക്രിഷ് 4 ന് പ്രതീക്ഷിക്കുന്നുണ്ട്. 2003-ൽ ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷൻ ക്രിഷ് ഫ്രാഞ്ചൈസിയ്ക്ക് തുടക്കം കുറിച്ചത്.

കോയി മിൽ ഗയ വലിയ വിജയത്തെ തുടർന്ന് ഹൃതിക് റോഷനും പ്രിയങ്ക ചോപ്രയും അഭിനയിച്ച ക്രിഷ് 2006 ൽ പുറത്തിറങ്ങി. വീണ്ടും അതെ ഫ്രാഞ്ചൈസിൽ ഹൃത്വിക്, പ്രിയങ്ക, വിവേക് ​​ഒബ്‌റോയ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ക്രിഷ് 3 2013 ൽ പുറത്തിറങ്ങി. വീണ്ടും ഇപ്പോൾ ക്രിഷ് ഫ്രാഞ്ചൈസിൽ വീണ്ടും ഒരു ചിത്രം കൂടി ഒരുങ്ങുകയാണ്. അതും അഭിനയം കൊണ്ടും കിടിലം ഡാൻസ് നമ്പറുകൾ കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച ഹൃതിക് റോഷന്റെ സംവിധാനത്തിൽ.

Tags:    

Similar News