പുഷ്പ 2വിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ ; 8 മണിക്കൂറിൽ കണ്ടത് 26 ലക്ഷം ആളുകൾ
അല്ലു അർജുൻ്റെ ഏറ്റവും പുതിയ സെൻസേഷൻ ഹിറ്റ് ആണ് പുഷ്പ 2 ദ റൂൾ, സി ചിത്രമിപ്പോൾ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കീഴടക്കുകയാണ്. ഡിസംബർ 5 ന് ആറ് ഭാഷകളിലായി 12,000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം ആറ് ദിവസങ്ങൾക്കുള്ളിൽ 'ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വേഗമേറിയ 1000 കോടി രൂപ ഗ്രോസറിലേക്ക്' ഉയർന്നിരിക്കുകയാണ്.
എന്നാൽ എപ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. പുഷ്പ 2 വിന്റെ ഹിന്ദി പതിപ്പാണ് യൂട്യൂബിൽ അപ്‌ലോഡ് ആയിരിക്കുന്നത്. യൂട്യൂബിൽ എത്തിയ പിന്നാലെ 8 മണിക്കൂറുകൾക്കകം ആണ് ചിത്രം കണ്ടത്. മിണ്ടുകുമാർ മിന്റുരാജ് എന്ന യൂട്യൂബിൽ സിസ്‌ഹനാളിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്‌ലോഡ് ആയിരിക്കുന്നത്. കൂടാതെ , എസ് ജി ആര്‍ കെ എന്ന യൂട്യൂബ് ചാനലിലും 'പുഷ്‌പ 2 ദി റൂളി'ന്‍റെ വ്യാജ ഹിന്ദി പതിപ്പ് അപ്‌ലോഡ് ചെയ്‌തിരുന്നു. എന്നാല്‍ ഈ ചാനലില്‍ നിന്നും സിനിമ പിന്നീട ഡിലീറ്റ് ചെയ്തു . അതേസമയം 'പുഷ്‌പ 2' തിയേറ്ററുകളില്‍ എത്തിയ ദിനം തന്നെ തമിഴ്റോക്കേഴ്‌സ്, ഫിലിമിസില്ല, മൂവീറൂള്‍സ്, ഇബോമ്മ, തമില്‍യോഗി തുടങ്ങി പ്ലാറ്റ്ഫോമുളിലും സിനിമ നിയമവിരുദ്ധമായി അപ്‌ലോഡ് ചെയ്‌തിരുന്നു.
സംഭവം പുറത്തു വന്നതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിക്കുകയും ചിത്രം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്‌തു. വാര്‍ത്ത പുറത്തു വന്നതോടെ സിനിമയുടെ രണ്ടാം ഭാഗം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും പകരം ഒന്നാം ഭാഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.
എന്നാൽ വ്യാജ പതിപ്പ് സിനിമയെ ബാധിക്കുമ്പോഴും , പുഷ്പ 2: ദി റൂൾ ഇപ്പോഴും ബോക്‌സ് ഓഫീസിൽ വിജയകുതിപ്പിലാണ്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് മാത്രം 120 കോടി നേടിയിരിക്കുന്നത്.