സ്വന്തം മകൾക്കു വേണ്ടി ഏതുവരെയും പോകുന്ന ഒരച്ഛൻ ; 'ബിഗ് ബെൻ' റിവ്യൂ

ക്ലൈമാക്സിലെ എയർപോർട്ട് സീനിൽ കാണുന്നവരിൽ ടെൻഷൻ അടിപ്പിക്കാൻ സംവിധയകന് സാധിക്കുന്നുണ്ട്.

By :  Athul
Update: 2024-06-29 10:44 GMT

ബിനോ അഗസ്റ്റിന്റെ സംവിധാനത്തിൽ അനു മോഹൻ, അദിതി രവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമയാണ് ബിഗ് ബെൻ. ലണ്ടനിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് തന്റെ മോളുമായി ജീൻ എത്തുന്നു. എന്നാൽ ഒരല്പം അല്ല കൊറച്ചതികം ഈഗോ കൈവശമുള്ള നായകൻ ഉണ്ടാക്കുന്ന കുഴപ്പങ്ങളും അതിൽ നായകന് നഷ്ടമാകുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ടതൊക്കെ എങ്ങനെ തിരിച്ചു പിടിക്കുന്നു എന്നതൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്.

ആദ്യമേ തന്നെ കഥയിലേക്ക് എത്തിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. ജീനും ലവ്‌ലിയും അടങ്ങുന്ന ഫാമിലിയുടെ കണക്ഷൻ പ്രേക്ഷകരിലും എത്തുന്നുണ്ട്. ഇരുവരും അവരുടെ ഭാഗങ്ങൾ അവരാൽ കഴിയും വിധം ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ സിനിമയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. പലയിടത്തും ഓവർ ആയ അനുഭവം സിനിമ നൽകുന്നു.




രണ്ടാം പകുതിയിൽ ചിത്രം ത്രില്ലെർ സ്വഭാവത്തിൽ എത്തുന്നുണ്ട്. ക്ലൈമാക്സിലെ എയർപോർട്ട് സീനിൽ കാണുന്നവരിൽ ടെൻഷൻ അടിപ്പിക്കാൻ സംവിധയകന് സാധിക്കുന്നുണ്ട്. എന്നാൽ ബാക്കി കാര്യമെടുക്കുമ്പോൾ സിനിമയുടെ തട്ട് താണുപോകുന്നതായി തോന്നി. നായകൻ എടുക്കുന്ന റിസ്ക് പ്രേക്ഷകനിൽ എത്തുന്നുണ്ടോ എന്നത് സംശയമാണ്. നിയമം അറിയില്ല എന്നത് കൊണ്ട് ലംഗിക്കാമോ എന്നൊരു ചോദ്യവും സിനിമ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ചിത്രത്തിൽ അനു മോഹൻ, അദിതി രവി, എന്നിവരെക്കൂടാതെ വിനയ് ഫോർട്ട്, ഷെബിൻ ബെൻസൺ, ബിജു സോപാനം, വിജയ് ബാബു, മിയ, ജാഫർ ഇടുക്കി തുടങ്ങിയ നല്ലൊരു താര നിര തന്നെയുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണവും നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതവും മനോഹരമായി ചെയ്തിട്ടുണ്ട്.




എന്നാൽ തിയേറ്ററിൽ കണ്ടാസ്വാദിക്കാനുള്ള ചേരുവകൾ എല്ലാം ചിത്രത്തിൽ ഉണ്ട്. ചിത്രത്തിലെ ചില സംഘട്ടന രംഗങ്ങൾ സിനിമയ്ക്കു ആവശ്യമായിരുന്നോ എന്ന് തോന്നി. എന്നിരുന്നാലും ഒരു ഫാമിലി ത്രില്ലെർ ജോണറിൽ പോകുന്ന ചിത്രം ഒരിക്കലും ഒരു മോശം സിനിമ അനുഭവം അല്ല സമ്മാനിക്കുന്നത്. ഇത്തരം സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർ തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ശ്രമിക്കുക.  

Bino Augustine
Anu Mohan, Aditi Ravi, Vinay Forrt
Posted By on29 Jun 2024 4:14 PM IST
ratings
Tags:    

Similar News