അദ്വയ്- പി രവിശങ്കർ ചിത്രം 'സുബ്രമണ്യ' പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്

Advay-P Ravi Shankar film 'Subramanya' pre-look poster out

By :  Aiswarya S
Update: 2024-08-31 09:00 GMT

പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ വീണ്ടും സംവിധായകനാകുന്നു. അദ്ദേഹത്തിന്റെ മകനായ അദ്വയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിന്റെ പേര് ' സുബ്രമണ്യ' എന്നാണ്. എസ്ജി മൂവി ക്രിയേഷൻസിന്റെ ബാനറിൽ തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തിരുമൽ റെഡ്ഡിയും അനിൽ കഡിയാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഗുണ 369' ആയിരുന്നു ഇവർ നിർമ്മിച്ച ആദ്യ ചിത്രം. ഫാന്റസി- അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്ന 'സുബ്രമണ്യ' ശ്രീമതി പ്രവീണ കഡിയാലയും ശ്രീമതി രാമലക്ഷ്മിയുമാണ് അവതരിപ്പിക്കുന്നത്.

വമ്പൻ പ്രീമിയർ ഫോർമാറ്റ് ആയ ഐമാക്‌സിൽ ഉൾപ്പെടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ പാകത്തിന് ചിത്രീകരിക്കുന്ന സുബ്രമണ്യയിൽ, വലിയ രീതിയിൽ വി എഫ് എക്സ് സാധ്യതകളും ഉപയോഗിക്കും. വൈകാരികവും വിസ്മയിപ്പിക്കുന്നതുമായ ഒരു ദൃശ്യാനുഭവം സമ്മാനിക്കാനാണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിലൂടെ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. 60 ശതമാനത്തോളം ജോലികൾ പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ മുംബൈയിലെ റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലുള്ള പ്രശസ്ത സ്റ്റുഡിയോകളിൽ വിഎഫ്എക്സ്, സിജിഐ ജോലികളും നടന്നു കൊണ്ടിരിക്കുന്നു.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം റിലീസ് ചെയ്യും. ഛായാഗ്രഹണം- വിഘ്നേഷ് രാജ്, സംഗീതം- രവി ബസ്‌റൂർ, എഡിറ്റർ- വിജയ് എം കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഉല്ലാസ് ഹൈദുർ, പിആർഒ- ശബരി.

Tags:    

Similar News