ARM - അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ Disney+ Hotstar-ൽ

By :  Aiswarya S
Update: 2024-11-05 09:38 GMT

നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു സമയ സഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന ARM നവംബർ 8 മുതൽ Disney+ Hotstar-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ആക്ഷൻ എന്റർടൈനർ സുജിത്ത് നമ്പ്യാർ രചിച്ച്, ജിതിൻ ലാൽ സംവിധാനം നിർവഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്-ന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവർ ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ARM, അഥവാ ‘അജയൻ്റെ രണ്ടാം മോഷണം’. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ. കുഞ്ഞിക്കേളുവിൽ നിന്നുമുള്ള യാത്ര മണിയനിലേക്കും പിന്നെ അജയനിലേക്കുമുള്ള മനോഹരമായ ഒരു രസച്ചരടിലാണ് കഥ കോർത്തിണക്കിയിരിക്കുന്നത്. ഈ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെ ടോവിനോ തോമസ് പകർത്തുന്ന പ്രകടനം ശ്രദ്ധേയമാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ARM സ്ട്രീമിംഗ് ചെയ്യുന്നത്. ഈ ഫാന്റസി ത്രില്ലർ മാജിക് കാണാതെ പോകരുത്. നവംബർ 08 മുതലാണ് ARM - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

Tags:    

Similar News