മലയാളത്തിന്റെ ഇതിഹാസ ചിത്രം വടക്കൻ വീരഗാഥ വീണ്ടും തീയറ്ററുകളിലേക്ക്

മലയാള സിനിമയിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് ചിത്രമാണ്

By :  Aiswarya S
Update: 2024-10-08 08:16 GMT

ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി എംടി ഹരിഹരൻ കൂട്ടുകെട്ടിൽ 1989 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമകളുടെ പട്ടികയിൽ തന്നെ പൊൻതൂവലായി മാറിയ ഇതിഹാസ ചിത്രം വീണ്ടും തിയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറെ റിലീസിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവർത്തകർ ഒരു വടക്കൻ വീരഗാഥ 4k വേർഷന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. മാറ്റിനി നൗ ആണ് ഡോൾബി അറ്റ്മോസ് ഫോർ കെ വേർഷനിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രേക്ഷകർക്ക് അപൂർവ്വ ദൃശ്യ വിസ്മയം സമ്മാനിക്കുവാൻ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്.

മലയാളികൾക്ക് സുപരിചിതമായ വടക്കൻ പാട്ടിനെ ആസ്പദമാക്കിക്കൊണ്ട് സാക്ഷാൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. കേട്ടുപഴകിയ വടക്കൻ പാട്ടുകളെ തച്ചുടച്ച് സൃഷ്ടിച്ച ക്ലാസിക്കൽ ചിത്രം കൂടിയാണ് ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയുടെ സൂക്ഷ്മ ഭാവാഭിനയ മികവിന്റെയും  ശബ്ദ വൈദഗ്ധ്യത്തെയും അതിശയിപ്പിക്കുന്ന അംഗചലനങ്ങളുടെടെയും അസാധ്യ അതിഗംഭീര പ്രകടനം അദ്ദേഹത്തിന് ദേശീയ പുരസ്കാരം വരെ സമ്മാനിച്ചിരുന്നു. ഒപ്പം തന്നെ മികച്ച തിരക്കഥ (നായർ), മികച്ച പ്രൊഡക്ഷൻ ഡിസൈൻ , മികച്ച വസ്ത്രാലങ്കാരം ( പി. കൃഷ്ണമൂർത്തി ) എന്നിവയുൾപ്പെടെ നാല് ദേശീയ ചലച്ചിത്ര അവാർഡുകളും എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും മലയാളികളുടെ അഭിമാന ചിത്രം നേടിയിട്ടുണ്ട്. മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ബാലൻ കെ നായർ, മാധവി, ഗീത, ചിത്ര ,ജോമോൾ, ക്യാപ്റ്റൻ രാജു ,ദേവൻ, സഞ്ജയ് മിത്ര തുടങ്ങിയവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.

മലയാളികൾ കേട്ടുമാത്രം ശീലിച്ച വടക്കൻപാട്ടിനെ അഭ്രപാളികളിൽ വിസ്മയിപ്പിക്കും വിധം എത്തിച്ച ഹരിഹരന്റെ സംവിധാന മികവ്.

ചടുലമായ സംഭാഷണങ്ങൾക്ക് അകമ്പടിയായി വന്ന അതിമനോഹരമായ പശ്ചാത്തല സംഗീതം. ജയകുമാറും, ബോംബെ രവിയും, ഗാനഗന്ധർവ്വനും ഒരുമിച്ച സംഗീതവിസ്മയം. അഭ്രപാളികളിൽ വിസ്മയം വിതറിയ രാമചന്ദ്ര ബാബുവിന്റെ ക്യാമറ.  എന്തു കൊണ്ടും വടക്കൻ വീരഗാഥ ഇന്നും അതേ പുതുമയോടെ ആസ്വദിക്കാവുന്ന മഹാസൃഷ്ട‌ി തന്നെഎന്നിരിക്കെ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ  മെച്ചപ്പെട്ട ദൃശ്യമികവിലും ശബ്ദമികവിലും ചിത്രം വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ മലയാളികൾക്ക് എങ്ങനെ കാണാതിരിക്കാനാവും...

കഥ-തിരക്കഥ-സംഭാഷണം:എം ടി വാസുദേവൻ നായർ,നിർമ്മാണം: പി വി ഗംഗാധരൻ,ബാനർ: ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്‌, ചീഫ് അസോസിയേറ്റ് സംവിധാനം: കെ ശ്രീക്കുട്ടൻ,അസോസിയേറ്റ് ഡയറക്ടർ: മോഹൻദാസ് വി എൻ,ഉണ്ണി നാരായണൻ വിതരണം: കല്പക ഫിലിംസ്(1985)അസിസ്റ്റന്റ് ഡയറക്ടർ: എ ജി അനിൽ കുമാർ,എം പത്മകുമാർ,പി കെ നായർ, കലാ സംവിധാനം: കൃഷ്ണമൂർത്തി, റീ മാസ്റ്ററിംഗ്: മാറ്റിനി നൗ, പി ആർ ഒ : അരുൺ പൂക്കാടൻ എന്നിവരാണ് അണിയറയിൽ

Tags:    

Similar News