പ്രേക്ഷകരെ വിസ്മയിപ്പിച്ച മാര്‍ക്കോയിലെ വിക്ടര്‍

അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാന്‍ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

By :  Bivin
Update: 2024-12-26 06:25 GMT

വാഴൂര്‍ ജോസ്

മലയാളികള്‍ ഹോളിവുഡില്‍ മാത്രം കണ്ടുപരിചയിച്ച വയലന്‍സ് സിനിമ മോളിവുഡിലും സാധിക്കുമെന്ന് തെളിയിച്ച ചിത്രമാണ് ഹനീഫ് അധേനിയുടെ മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു പാന്‍ ഇന്ത്യന്‍ നായകനില്‍ നിന്നും പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതിലും അപ്പുറമാണ് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഈ ചിത്രത്തില്‍ ചെയ്തുവച്ചിരിക്കുന്നത്.


 



മാര്‍ക്കോ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മറ്റൊരു യുവ നടനുണ്ട്. ഇഷാന്‍ ഷൗക്കത്ത്. നായകനായ മാര്‍ക്കോയുടെ അന്ധനായ സഹോദരന്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഏറെ ഇടം തേടി ഈ യുവ പ്രതിഭ'ക്യൂബ് സിനിമ നിര്‍മ്മിച്ച്, ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സകല റെക്കാര്‍ഡുകളും മറി കടന്ന് മുന്നോട്ടു പോവുകയാണ്. അഞ്ചു ഭാഷകളില്‍ ഒരുപോലെ പ്രദര്‍ശനത്തി വിജയം കൈവരിച്ച ഈ ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രമാണ് വിക്ടര്‍

ഓരോ സിനിമയും ഏതെങ്കിലുമൊരു കലാകാരനെ ഏറെ ശ്രദ്ധേയമാക്കും. ഈ ചിത്രത്തിലെ ഇരുത്തം വന്ന കലാകാരന്മാരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം തിളങ്ങുവാന്‍ കഴിഞ്ഞ കുപാത്രമാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചു അഭിനേതാവിനെ പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തേണ്ടത് ധാര്‍മ്മികമായ ഒരു കടമ കൂടിയാണ്.




 

അന്ധ കഥാപാത്രത്തെ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ പരിചയ സമ്പന്നനായ ഒരു നടനെപോലെ ഇഷാന്‍ ഷൌക്കത്ത് തന്റെ കഥാപാത്രത്തിന് ആഴവും ആധികാരികതയും കൊണ്ടുവരുന്നു. അദ്ദേഹത്തിന്റെ സൂഷ്മമായ പ്രകടനം വ്യാപകമായി പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. കണ്ണിലൂടെയും, ശരീര ഭാഷയിലൂടെയും വിക്ടര്‍ എന്ന കഥാപാത്രത്തിന്റെ മാനസീകാവസ്ഥകള്‍ കൃത്യമായി പ്രേക്ഷകരിലെത്തിക്കാന്‍ ഇഷാന് കഴിഞ്ഞു. സ്വാഭാവികമായ സംഭാഷണം അവരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ്. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാന്‍ നടത്തിയത്. അല്‍പ്പം പാളിയിരുന്നെങ്കില്‍ അപകട സാധ്യത ഉണ്ടായിരുന്ന കഥാപാത്ര നിര്‍മ്മിതി ഇഷാന്റെ കൈകളില്‍ ഭദ്രമായി. പരിചയ സമ്പന്നരായ അഭിനേതാക്കളുടേതു പോലെ അത്രമേല്‍ തീഷ്ണമായാണ് ഇഷാന്‍ ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.




 

ഉണ്ണിമുകുന്ദനുമായുള്ള ഇഷാന്റെ രംഗങ്ങള്‍, പ്രത്യേകിച്ച് അവര്‍ക്കിടയിലെ വൈകാരിക കൈമാറ്റങ്ങള്‍ സിനിമയുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിമിഷങ്ങളായി മാറി. ഇഷാനെ വ്യത്യസ്തനാക്കുന്നത് കഥാപാത്രത്തിന്റെ അന്തരീകലോകത്തിന്റെ പ്രത്യേകതയാണ്. വിക്ടര്‍ സ്വന്തം അന്ധതയുടെ സങ്കീര്ണതകളെ അവിശ്വസനീയമായ സംവേദനക്ഷമയോടെ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ റിയലിസത്തിന്റെ മറ്റൊരു തലം ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നു.

മാര്‍ക്കോ കഥപറച്ചിലിലെത്തന്നെ ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് ആണ്. ആഖ്യാന വൈവിധ്യങ്ങള്‍ക്കു പേരുകേട്ട ഹനീഫ് അദെനി ആഴത്തിലുള്ള വൈകാരിക തലങ്ങള്‍ സൃഷ്ട്ടിച്ചു പ്രേക്ഷകരില്‍ ഭീതി ധ്വനിക്കുന്ന ഒരു കഥ വീണ്ടും രൂപമെടുത്തു അതില്‍ വിജയിച്ചു. തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും നീതി പിന്തുടരുന്നതിനുമായി പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടുന്ന മാര്‍ക്കോയുടെ സ്വയം കണ്ടത്തെലിന്റെയും ആക്രമണ സ്വഭാവമുള്ള പ്രതിരോധത്തിന്റെയും യാത്രയാണ് സിനിമ.




 

വിക്ടര്‍ എന്ന ഇഷാന്റെ വേഷം കഥയുടെ വൈകാരികതലങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും കുടുംബത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങളും എടുത്തുപറയേണ്ടതാണ്. ആഖ്യാനത്തിലെ പൂര്‍ണത, അതാണ് ഇഷാനും ഉണ്ണിമുകുന്ദനും തമ്മിലുള്ള രസതന്ത്രത്തിന്റെ വിജയം. എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്തതോടെ മാര്‍ക്കോ ലോകമെമ്പാടുമുള്ള പ്രേക്ഷകമനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്മിച്ചതില്‍ ഏറ്റവും അക്രമാസക്തമായ സിനിമ എന്ന നിലയില്‍ മാര്‍ക്കോ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ഒരു പാന്‍ ഇന്ത്യന്‍ അനുഭവം പ്രധാനം ചെയ്യാന്‍ മലയാളത്തിനും കഴിയുമെന്ന് മാര്‍ക്കോ തെളിയിച്ചിരിക്കുന്നു. ഇതിനകം നിരൂപക ശ്രദ്ധ നേടിയ ഇഷാന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന രണ്ടു മൂന്നു സംരംഭങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍ നിന്നും അഭിനയപഠനം പൂര്‍ത്തിയാക്കിയ ഇഷാന്‍ 2022 ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത നടനുള്ള പുരസ്‌ക്കാരം തുടങ്ങി മറ്റു ഒട്ടേറെ അംഗീകാരങ്ങളും വാരി കൂട്ടിയിട്ടുണ്ട്. പുതിയ പ്രതിഭകളുടെ ഉദയം പതുക്കെ സംഭവിക്കാറാണ് പതിവ്, സിനിമയിലാണെങ്കില്‍ പ്രത്യേകിച്ചും! എന്നാല്‍ ഇഷാന്റെ വരവ് ഈ വിലയിരുത്തലിനെ മാറ്റി മരിച്ചിരിക്കുന്നു. ദൃതഗതിയിലുള്ള ചലനങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനാകാന്‍ ഒരുങ്ങുകയാണ് ഇഷാന്‍. മാര്‍ക്കോ ഒരു തുടക്കമാണെങ്കില്‍ വരാനിരിക്കുന്ന സിനിമകള്‍ ഇഷാന്‍ എന്ന നടന്റെ ആധികാരികത ഉറപ്പിക്കുന്ന ചിത്രങ്ങളായി വരും എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമേതുമില്ല.

മമ്മൂട്ടി മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ അഭിനയിക്കുന്ന മഹഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും, ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പടക്കളം എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് ഇഷാന്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നത്. യു.എ.ഇയിലെ പ്രശസ്തഫോട്ടോഗ്രാഫറായ ലെന്‍സ്മാന്‍ ഷൗക്കത്തിന്റെ മകനാണ് ഇഷാന്‍ ഷൗക്കത്ത്.

haneef adheni
unni mukundan, jagadish, sidhique
Posted By on26 Dec 2024 11:55 AM IST
ratings
Tags:    

Similar News