സിനിമയിൽ ജാതിയുടെയോ നിറത്തിന്റെയോ പേരിൽ തന്നെ ആരും മാറ്റിനിർത്തിയിട്ടില്ല : ബിജു കുട്ടൻ

Update: 2024-12-23 05:57 GMT

ചോട്ടാ മുംബൈ എന്ന ഒരു ചിത്രത്തിലെ പോലീസ് എത്തുമ്പോൾ കോളനിയ്ക്ക് ചുറ്റും ഓടി പോലീസ് ജീപ്പിൽ കയറുന്ന ഒരു രംഗം മാത്രം മതി ബിജു കുട്ടൻ എന്ന നടനെ മലയാളികൾക്ക് ഓർക്കാൻ. പിന്നീട് നിരവധി കോമഡി റോളുകൾ ചെയ്ത താരം ഇടക്കാലത്ത് സിനിമയിൽ ഒരു ഇടവേള വന്നിരുന്നു. അതിനു കാരണം പങ്കുവെച്ചിരിക്കുകയാണ് ബിജു കുട്ടൻ.

2013 വർഷങ്ങളിൽ താൻ വെറുതെ വീട്ടിൽ ഇരിക്കുകയായിരുന്നു എന്ന് ബിജു കുട്ടൻ തുറന്നു പറയുന്നു. തന്റെ കഥാപാത്രങ്ങളിൽ വന്നതു അവർത്തനമായിരിക്കാം അതിനു കാരണമെന്നും ബിജുക്കുട്ടൻ പറയുന്നു.

സിനിമയിൽ മാറ്റി നിർത്തുന്നു എന്ന് പറയുമ്പോഴും തനിക്ക് അത് ഇന്ന് വരെ തോന്നിയിട്ടില്ല. 'കറുപ്പ് , ജാതി ,മതം എന്നെല്ലാം ആളുകൾ പറയുമ്പോഴും എന്നെ സംബന്ധിച്ചു അത്തരമൊരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നോട് ആരും ഇതുവരെ അത്തരമൊരു കാര്യം ആരും കാണിച്ചിട്ടില്ല. എന്നാൽ അതിനെ പറ്റി പറയുന്നവർക്ക് അനുഭവം ഉണ്ടായിരിക്കാം.ഞാൻ അവരെ കുറ്റം പറയുന്നതല്ല. എന്നാൽ സിനിമയിൽ ഒരു ഗ്യാപ്പ് ഉണ്ടാകുന്നതിനു കാരണം നമ്മൾ ആവർത്തന വിരസത കാണിച്ചിട്ടുണ്ടായിരിക്കാം. അല്ലെങ്കിൽ സിനിമയിൽ നമ്മളെ ഒരുപാട് കണ്ടു മടുത്തു കാണും. അത് നമ്മുടെ തന്നെ കുറ്റമാണ്. അത് നമ്മൾ തന്നെയാണ് മാറ്റി എടുക്കേണ്ടതും''. ബിജു കുട്ടൻ പറയുന്നു.

താൻ 18 വർഷമായി സിനിമയിൽ നിലനിൽക്കുന്ന ആളാണ്. എപ്പോൾ സിനിമ കുറഞ്ഞെന്നു കരുതി നമ്മളെ ആർക്കും ഇഷ്ടമില്ല എന്നല്ല കാരണം. അങ്ങനെ താൻ പറഞ്ഞാൽ അത് മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ളവരെ അധിക്ഷേപ്പിക്കുന്നതിന് തുല്യമാണ്. താൻ എപ്പോൾ ജീവിക്കുന്നത് സ്വർഗത്തിലാണ്. ആവർത്തന വിരസത മാറ്റാനായുള്ള കഥാപാത്രങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്നും ബിജു കുട്ടൻ പറയുന്നു.

ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ ആണ് ബിജു കുട്ടൻ ഈ വർഷം അഭിനയിച്ച ചിത്രം

Tags:    

Similar News