പ്രേമലു എന്ന ഒറ്റ ചിത്രം മാറ്റി മറിച്ച ജീവിതം :ശ്യാം മോഹൻ

Update: 2024-12-23 07:39 GMT

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിൽ ആകമാനം ഓളം ഉണ്ടക്കിയെടുക്കാൻ കഴിഞ്ഞ നടനാണ് ശ്യാം മോഹൻ . സിനിമയിലെ 'ജെ കെ ' എന്ന ഡയലോഗ് ഉണ്ടാക്കിയ തരംഗം പറയേണ്ടതില്ല. 2024 മലയാള സിനിമയ്ക്ക് മികച്ച വര്ഷമായതുപോലെ തന്നെ തനിക്കും മികച്ച വർഷമാണെന്നു പറയുകയാണ് ശ്യാം മോഹൻ. പുതിയ ചിത്രമായ സൂരജ് വെഞ്ഞാറമൂട് ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ നൽകിയ അഭിമുഖത്തിലാണ് ശ്യാം മോഹൻ ഈ കാര്യങ്ങൾ പങ്കുവെച്ചത്.

'2015ല്‍ ജോലി കളഞ്ഞ് കൊച്ചിയിലേക്ക് എത്തിയ ശേഷം മുതല്‍ ഓരോ വര്‍ഷവും, അടുത്ത വര്‍ഷം എല്ലാം ശരിയാകുമെന്ന് വിചാരിക്കാറുണ്ടായിരുന്നു. 2017ല്‍ 2018ല്‍ ശരിയാകുമെന്ന് കരുതും, 2018ല്‍ 2019ല്‍ ശരിയാകുമെന്ന് കരുതും, അങ്ങനെ. ഒടുവില്‍ 2024ല്‍ അങ്ങനെ കാര്യങ്ങള്‍ ശരിക്കും മാറി''.

ഓഡിഷൻ വഴിയാണ് താൻ പ്രേമലുവിലേയ്ക്ക് എത്തിയത്. ആധി എന്ന കഥാപാത്രം സ്ഥിരം സിനിമകളിൽ കാണുന്ന തരം ഒരു 'കോഴി' ആണെന്നാണ് ആദ്യം താൻ കരുതിയതെന്നു 'ശ്യാം മോഹൻ' പറയുന്നു.എന്നാൽ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ആദി ഒരു വലിയ സംഭവമാണ് സിനിമയിൽ എന്ന കാര്യം മനസിലാക്കുന്നത്. പിന്നീട് സ്ക്രിപ്റ്റ് വായിച്ചു നല്ല രീതിയിൽ ആ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തു. അതൊക്കെയായിരിക്കാം ഇത്രേം വലിയ അംഗീകാരം ചിത്രത്തിലൂടെ തനിക് ലഭിക്കാൻ കാരണമെന്നും ശ്യാം മോഹൻ പറയുന്നു.

ആദ്യ നാളുകളില്‍ പേയ്‌മെന്റ് മാത്രം ചോദിച്ച് സിനിമയിലേക്ക് വിളിച്ചിരുന്നതില്‍ നിന്നും മാറി കഥ കേള്‍ക്കാനായി ആളുകള്‍ വിളിക്കുന്നത് ഏറെ സന്തോഷകരമായ മാറ്റമാണെന്നും ശ്യാം പറഞ്ഞു. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ നാളുകള്‍ മുതല്‍ സിനിമയിലേക്ക് എത്തുക എന്നത് സ്വപ്‌നമായിരുന്നെങ്കിലും വെബ് സീരിസുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് സിനിമയെയും അഭിനയത്തെയും ഗൗരവകരമായി സമീപിക്കാന്‍ സഹായിച്ചതെന്നും ശ്യാം പറഞ്ഞു.

പ്രേമലു കൂടാതെ ഈ വര്ഷം തമിഴിൽ വലിയ വിജയമായ ശിവകാർത്തികേയൻ ചിത്രം അമരനിലും ശ്യാം മോഹൻ അഭിനയിച്ചു. അമീർ പള്ളിക്കൽ സംവിധാനം ചെയ്ത് ആഷിക് കക്കോടി തിരക്കഥ രചിച്ചു ഗ്രേസ് ആന്റണി, സൂരജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എക്ട്രാ ഡീസെന്റ് (ഇ ഡി ) എന്ന ചിത്രമാണ് ശ്യാം മോഹന്റെ ഏറ്റവും പുതിയ ചിത്രം. 

Tags:    

Similar News