13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് മോഹൻലാലും സംവിധായകൻ ബ്ലെസിയും ഒന്നിക്കുന്ന ചിത്രം

Update: 2024-12-23 10:38 GMT

മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. അടുത്തായി ഇറങ്ങിയ പരാജയ ചിത്രങ്ങൾക്ക് ശേഷം, നടന് 2025 ലും 2026 ലും വളരെ ആവേശകരമായ പ്രോജക്റ്റുകളുടെ ഒരു നിരയാണ് നടന്റേതായി എത്തുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിലൂടെ , മോഹൻലാൽ സംവിധായകൻ ബ്ലെസിയുമായി ഒരു പുതിയ പ്രോജക്റ്റിനായി കൈകോർക്കുന്നു എന്ന വിവരം പങ്കുവെച്ചിരുന്നു .ഈ ചിത്രത്തിലൂടെ വളരെ വെത്യമായൊരു കഥാപാത്രത്തെ ആയിരിക്കും മോഹൻലാൽ അവതരിപ്പിക്കുക. തൻമാത്ര, ഭ്രമരം, പ്രണയം എന്നിവയ്ക്ക് ശേഷം13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് മോഹൻലാലും സംവിധായകൻ ബ്ലെസിയും ഒരു പുതിയ പ്രോജക്ടിനായി വീണ്ടും ഒന്നിക്കുന്നത്.

നടനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണൻ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.തൃശൂർ ജില്ലയിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ വ്യാപകമായി ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകളും ഔദ്യോഗിക പ്രഖ്യാപനവും ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതുകൂടാതെ ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവന്റെ ഒപ്പമുള്ള ചിത്രവും ഉണ്ടാകുമെന്നു മോഹൻലാൽ പറയുന്നു.പുതുമുഖ സംവിധായകനായ തരുൺ മൂർത്തി സംവിധാനം ചെയുന്ന 'തുടർ' എന്ന ചിത്രമാണ് മോഹൻലാലിന്റെ മറ്റൊരു ചിത്രം.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന 3ഡി ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 നു തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ആദ്യ കാല 3ഡി ചിത്രത്തിന് ശേഷം 40 വർഷാങ്ങൾക്കിപ്പുറമാണ് മറ്റൊരു 3ഡി ചിത്രം മലയാളത്തിൽ എത്തുന്നത്.

Tags:    

Similar News