മനോജ്.കെ.യു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയാകുന്നു; അന്നാ റെജി കോശി നായിക .

By :  Aiswarya S
Update: 2024-10-23 13:46 GMT

ഏറെ ചർച്ച ചെയ്യപ്പെടുകയും, മികച്ച വിജയം നേടുകയും ചെയ്ത തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശംസ നേടിയ മനോജ്.കെ.യു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബെൻഹർഫിലിംസിൻ്റെ ബാനറിൽ മാനുവൽ ബിജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറിന് തൃപ്പൂണിത്തുറ പേട്ടയിൽ ആരംഭിക്കുന്നു.

അണുകുടുംബസംസ്കാരത്തിലേക്കു കടന്ന മനുഷ്യ ജീവിതം തികച്ചും സ്വാർത്ഥ പരമായി മാറിയിരിക്കുന്നു. താനും തൻ്റെ കുടുംബവുമായി ഒതുങ്ങുക. നഗരജീവിതത്തിലാണ് ഇത് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.

സമൂഹവുമായി യാതൊരു ബന്ധവും ഇക്കൂട്ടർ ക്കില്ല. അയൽവാസികളാ

രെന്നോ എന്തു ചെയ്യുന്നുവെന്നോ എന്നൊന്നും അറിയുന്നില്ല. ബന്ധങ്ങളും, സൗഹൃദങ്ങളും അകലുന്നു. അവർ സ്വയം സൃഷ്ടിച്ച വേലിക്കെട്ടുകളിൽ ഒതുങ്ങുന്നു.

ഇത്തരക്കാരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നു വരുന്നു. പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.

ഈ നാട്ടിലെ ജനങ്ങളുമായി ഇട്ടിക്കോര പിന്നിട് ഇഴുകിച്ചേരുന്നു. ഇതിലൂടെ നാട്ടുകാർക്കിടയിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഗൗരവമായ ഒരു വിഷയം നർമ്മത്തിലൂടെ പറയുകയാണ് ഈ ചിത്രത്തിലൂടെ. നമ്മുടെ നഗര ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ച എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.

അന്നാ റെജി കോശിയാണു നായിക രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു ആൻ്റണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും,

സംഗീതം - ശങ്കർ ശർമ്മ

ഛായാഗ്രഹണം - റോജോ തോമസ്.

എഡിറ്റിംഗ് - അരുൺ. ആർ.എസ്.

കലാസംവിധാനം സൂരജ് കുറവിലങ്ങാട്.

മേക്കപ്പ് - മനോജ്കിരൺ രാജ്

കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷാബിൽ അസീസ്.

അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ

ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജു രാമൻ.

പ്രൊഡക്ഷൻ കൺട്രോളർ സഫി ആയൂർ

വാഴൂർ ജോസ്.

Tags:    

Similar News