ബ്രോമാൻസ് വീഡിയോ ഗാനം എത്തി

Update: 2025-01-02 04:55 GMT

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി.കിരൺ കവേരപ്പ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൊടുവ വെഡ്ഡിംഗ് സോങ്ങാണ് റിലീസായത്.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ബ്രോമാൻസ് ".അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്.അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിർ-ചമൻ ചാക്കൊ,സംഗീതം- ഗോവിന്ദ് വസന്ത,ഡിസൈൻസ്-യെല്ലോടൂത്ത്,കണ്ടെന്റ് &മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

Tags:    

Similar News