മഞ്ഞുമേൽ ബോയ്സിന് ശേഷം ബോളിവുഡിലേയ്ക്ക് ചേക്കേറാൻ ഒരുങ്ങി ചിദംബരം
2024ൽ മലയാള സിനിമയിൽ നിന്നും ഇന്ത്യ ഒട്ടാകെ ഏറ്റവും സെൻസേഷൻ ഹിറ്റ് ആയ ചിത്രമാണ് മഞ്ഞുമേൽ ബോയ്സ്. യഥാർത്ഥ സംഭവത്തിനെ അടിസ്ഥാനമാക്കി ഒരുക്കി സർവൈവൽ ത്രില്ലറിന് ശേഷം മോളിവുഡ് സംവിധായകൻ ചിദംബരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ക്ലബ് എഫ് എം സംഘടിപ്പിച്ച സംവിധായകരുടെ റൗണ്ട് ടേബിൾ ചർച്ചയിലാണ് ഈ കാര്യം ചിദംബരം വെളിപ്പെടുത്തിയത്.
അടുത്ത ചിത്രം ബോളിവുഡിൽ ആയിരിക്കുമെന്നും, അതേപോലെ ചിത്രം ഒരു ഗ്യാങ്സ്റ്റർ കഥയായിരിക്കുമെന്നും ചിദംബരം പറയുന്നു. ചിത്രത്തിന്റെ കാസ്റ്റിംഗ് ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും ചിദംബരം പറഞ്ഞു. ഇതുവരെ പേരിടാത്ത ഈ ചിത്രം ക്വീൻ, ഹസീ തോ ഫസി,ലൂട്ടേര എന്നീ സിനിമകൾ നിർമ്മിച്ച നിർമ്മാണ കമ്പിനിയായ ഫാന്റം മൂവീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ കമ്പിനി നേരത്തെ ഈ കാര്യം ഒരു ട്വീറ്റിലൂടെ ഇത് പ്രഖ്യാപിച്ചു .
2021ൽ പുറത്തിറങ്ങിയ ജാൻ എ മൻ ആണ് ചിദംബരം ആദ്യമായി സംവിധാനം ചെയുന്ന ചിത്രം. ബേസിൽ ജോസഫ്, ഗണപതി, അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ കോമഡി എന്റെർറ്റൈനെർ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.