വാഴ- ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

By :  Aiswarya S
Update: 2024-09-19 08:27 GMT

കോമഡിയുടെ രസച്ചരട് മുറിക്കാതെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഡ്രാമ പ്രമേയമാകുന്ന വാഴ സെപ്റ്റംബർ 23 മുതൽ Disney+ Hotstar-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ കോമഡി-ഡ്രാമ എന്റർറ്റൈനർ വിപിൻ ദാസ് രചിച്ച് ആനന്ദ് മേനൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്നു . Imagin Cinemas- ൻ്റെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, ആദർശ് നാരായൺ, പി ബി അനീഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി, സാഫ് ബ്രോസ്, അനുരാജ് ഒ.ബി, അൻഷിദ്, ജഗദീഷ്, കോട്ടയം നസീർ, നോബി മാർക്കോസ്, അസീസ് നെടുമങ്ങാട്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഹാഷിർ, അലൻ, വിനായകൻ, അജിൻ ജോയ്, ഗൗരി ശങ്കർ കൃഷ്ണ മൂർത്തി എന്നിവർ ഈ 'കമിങ് ഓഫ് ഏജ്' ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രായപൂർത്തിയായവരുടെ വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന അഞ്ച് സുഹൃത്തുക്കളുടെ ജീവിത പരാജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ബയോപിക് ആണ് ഈ കോമഡി ചിത്രം. അവരുടെ സൗഹൃദങ്ങൾ, മാതാപിതാക്കളുമായുള്ള ബന്ധങ്ങൾ, വ്യക്തിത്വത്തിനും ലക്ഷ്യത്തിനുമുള്ള അവരുടെ അന്വേഷണങ്ങളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും ഈ ചിത്രം കടന്നുപോകുന്നു.

അരവിന്ദ് പുതുശ്ശേരി ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം അങ്കിത് മേനോൻ ആണ്.

ഇനി നാടാകെ വാഴ കുലയ്ക്കും! വാഴ സെപ്റ്റംബർ 23 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

Tags:    

Similar News